ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നിന്നിലെ ദുരൂഹത; പിതാവ് കെ സി ഉണ്ണിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

സംഗീത സംവിധായകന് ബാലഭാസ്കറിന്്റെയും മകളുടെയും അപകട മരണവുമായി ബന്ധപ്പെട്ട് അച്ഛന് കെ സി ഉണ്ണിയുടെ മൊഴിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. കെ.സി. ഉണ്ണിയുടെ പൂജപ്പുരയിലെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയത്. കേസിലെ മറ്റ് പല സാക്ഷികളെ വരും ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും.
ഇന്നലെ ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ബാലഭാസ്ക്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛന് കെസി ഉണ്ണിയായിരുന്നു സര്‍ക്കാരിനെ സമീപിച്ചത്. മരണം സംഭവിച്ച് മാസങ്ങള്‍ക്ക് ശേഷം മാനേജര്‍ പ്രകാശന് തമ്ബിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിരുന്നു. ഇതോടെയാണ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ ശക്തമായത്. ബാലഭാസ്കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്‍്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. ബാലഭാസ്കറിന്്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ അംഗീകരിച്ചില്ല. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.
2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വനി ബാല സംഭവ സ്ഥലത്തുവെച്ച്തന്നെ മരണമടഞ്ഞു. ബാലഭാസ്കര്‍ തിരുവന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനു മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























