Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

മഹാമാരിയ്ക്ക് വൈകാതെ അന്ത്യമാകും...! : നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ധസമിതി

06 AUGUST 2020 10:08 AM IST
മലയാളി വാര്‍ത്ത

നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി ഇക്ബാൽ. സർക്കാർ നടപടികളും കേരളത്തിലെ വ്യാപന പ്രവണതയും വിലയിരുത്തിയാണ് ഡോ ബി ഇക്ബാലിന്റെ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യമേഖലയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്.

അതേസമയം, ഈ മാസം അവസാനത്തോടെ കേസുകൾ പാരമ്യത്തിലെത്തുന്നത് മുന്നിൽക്കണ്ട് നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് സർക്കാർ. ഇപ്പോഴും നിയന്ത്രണത്തിൽ തന്നെയെന്ന് സർക്കാർ വിലയിരുത്തുന്ന സംസ്ഥാനത്തെ കൊവിഡ് വ്യാപന പ്രവണത വിലയിരുത്തിയാണ്, സെപ്തംബർ മധ്യത്തോടെ വ്യാപനനിരക്ക് കുറഞ്ഞു തുടങ്ങാമെന്ന വിലയിരുത്തൽ ഡോ. ബി ഇക്ബാൽ പങ്കുവെക്കുച്ചത്.

എന്നാൽ സർക്കാരാകട്ടെ പൊലീസിന് കൂടുതൽ ചുമതല നൽകി നടപടികൾ ശക്തമാക്കിയിരിക്കുകയുമാണ്. അതേസമയം കർശന ക്വറന്റീൻ, പ്രായമായവരെയടക്കം സംരക്ഷിക്കുന്ന റിവേഴ്സ് ക്വറന്രീൻ ശക്തമായി നടപ്പാക്കണം. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും വിദഗ്ദ ചികിത്സയ്ക്ക് കൊവിഡ് ആശുപത്രികളും സജ്ജം. ഒരുമിച്ചുള്ള കോവിഡ് പ്രതിരോധത്തോടൊപ്പം ഡിസംബറോടെ വാക്സിനും പ്രതീക്ഷിക്കാം. ഇതാണ് വിദഗ്ദ സമിതിയംഗം ഡോ ബി ഇക്ബാൽ പങ്കുവെക്കുന്ന കുറിപ്പിന്‍റെ ചുരുക്കം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറച്ച്, പിടിച്ചു നിർത്താനാവുന്നു എന്നതിലാണ് സർക്കാര്‍ പ്രതീക്ഷ വെക്കുന്നത്. നേരത്തെ വിവിധ സമിതികൾ നൽകിയ മുന്നറിയിപ്പുകളനുസരിച്ചാണ് ഇതുവരെയുള്ള വ്യാപന വർധനവ്. അതേസമയം കുറഞ്ഞു തുടങ്ങുന്നതിന് മുന്നോടിയായി കേസുകൾ കുത്തനെ കൂടാൻ പോവുന്ന ഘട്ടമാണ് വരാനിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ആഗസ്ത് അവസാനത്തോടെ പ്രതിദിനം പതിനെട്ടായിരം കേസുകൾ വരെയാകാമെന്ന മുന്നറിയിപ്പുകൾ സർക്കാരിന് മുന്നിലുമുണ്ട്. വരുന്ന ആഴ്ച്ചകൾ അതിവനിർണായകം. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ച്ചക്കകം നിയന്ത്രിക്കണമെന്ന കർശന നിർദേശവുമായി പൊലീസിന് ചുമതലയേൽപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. സൈബർ സംവിധാനമടക്കം കുറ്റാന്വേഷണ സംവിധാനങ്ങൾ വരെ ഉപയോഗിച്ചാകും പൊലീസ് സമ്പർക്ക പട്ടികയടക്കം തയാറാക്കുക.

സെപ്തംബർ പകുതിയോടെ വ്യാപനം കുറയാമെന്ന വിലയിരുത്തലിൽ അമിതപ്രതീക്ഷ വേണ്ടെന്ന ഭിന്നാഭിപ്രായവും ശക്തമാണ്. നിയന്ത്രിത മേഖലകൾക്ക് പുറത്ത് നടക്കുന്ന വ്യാപനം കണക്കുകൂട്ടലുകളെ തകിടം മറിക്കാം. നിയന്ത്രിത മേഖലകളെ അടച്ചിട്ട് വ്യാപനം നിയന്ത്രിക്കുമ്പോൾ, ഇവ തുറക്കുന്നതോടെ വ്യാപനം പഴയ പടിയാകാമെന്നും മുന്നറിയിപ്പ്. അതേസമയം രോഗം കണ്ടു പിടിക്കാൻ പര്യാപ്തമായ പരിശോധനകൾ ഇപ്പോഴും കേരളം നടത്തുന്നില്ലെന്ന വിമർശനവും ആരോഗ്യമേഖലയിലുള്ളഴർക്കിടയിൽ നിലനിൽക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (1 hour ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (1 hour ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (1 hour ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (1 hour ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (1 hour ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (2 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (2 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (2 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (3 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (5 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (6 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (6 hours ago)

Malayali Vartha Recommends