Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

'സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുകളുമായി വളഞ്ഞ് വീടുകൾക്കകത്ത് കയറി പരിശോധന നടത്തുമ്പോൾ, ആ വീടുകളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ട്രോമയുണ്ടാകില്ലേ?' തുറന്നടിച്ച് ജോമോൾ ജോസെഫ്

09 AUGUST 2020 02:02 PM IST
മലയാളി വാര്‍ത്ത

രഹ്ന ഫാത്തിമയെ തേടി പൊലീസ് വയനാടു മുതൽ ഡൽഹി വരെ പരതുമ്പോൾ ഇവർ ഒളിവിൽ താമസിച്ചത് സൗത്ത് പൊലീസിന്റെ മൂക്കിനു താഴെയെന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു താൻ താമസിച്ചിരുന്നതെന്നാണ് രഹ്നയുടെ വെളിപ്പെടുത്തൽ എന്നത്. പ്രായപൂർത്തിയാകാത്ത മകനെകൊണ്ടു തന്റെ നഗ്നശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിച്ചതിനായിരുന്നു രഹ്നയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്.

'രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുകളുമായി വളഞ്ഞ് വീടുകൾക്കകത്ത് കയറി പരിശോധന നടത്തുമ്പോൾ, ആ വീടുകളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ട്രോമയുണ്ടാകില്ലേ?' - എന്നും ചോദിക്കുകയാണ് ജോമോൾ ജോസഫ്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;


രഹന പോലിസ് സ്റ്റേഷനിൽ ഹാജരായി..
സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രഹന ഇന്ന് വൈകീട്ട് നാലരക്ക് ശേഷം, എറണാകുളം സൌത്ത് സിഐയുടെ മുന്നിൽ ഹാജരായി. നിയമത്തെയും ഭരണഘടനയേയും മാനിക്കുന്ന ഏതൊരു വ്യക്തിക്കും ഇങ്ങനെയേ കഴിയൂ. ഇതേ പോലീസ് തണ്ടർബോൾട്ട് സേനയിലെ പോലീസുകാരെയുമായി മെഷീൻ ഗണ്ണൊക്കെയായി വീട് വളയിച്ച്, സ്പെഷൽ ബ്രാഞ്ച്, ഇന്റലിജെൻസ് തുടങ്ങിയ സേനയിലെ അംഗങ്ങളുമൊക്കെയായി, ഇരുപതോളം പോലസുകാരുമായി രഹനയുടെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടേയും വീട് വളഞ്ഞായിരുന്നു രഹനക്കായി തിരച്ചിൽ നടത്തിയിരുന്നത്.
രഹനയുടെ ശരീരത്തിൽ കുട്ടികൾ പടം വരച്ചത്, കുട്ടികൾക്ക് ട്രോമയുണ്ടാക്കും എന്നുപറഞ്ഞ് കേസെടുത്ത ഇതേ പോലീസ്, യന്ത്രത്തോക്കുകളുമായി വളഞ്ഞ് വീടുകൾക്കകത്ത് കയറി പരിശോധന നടത്തുമ്പോൾ, ആ വീടുകളിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ട്രോമയുണ്ടാകില്ലേ?

സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..
രാജ്യത്തെ നിയമവും ഭരണഘടനയുമൊന്നുമല്ല രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതികയിലെ ജഡ്ജിക്കും വിഷയം..രാജ്യത്തിന്റെ സംസ്കാരമാണ് വിഷയം, ആ സംസ്കാരം മുൻനിറുത്തിയാണ് കോടതി വിധി പോലും. ഏത് സംസ്കാരം? ആർഷഭാരത സംസ്കാരം മനസ്സിലായില്ല ല്ലേ? മനുസ്മൃതിയിലധിഷ്ടിതമായ സംഘപരിവാർ സംസ്കാരം.. ഏത് മനുസ്മൃതി? രഹനയുടെ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി വിധിയിൽ ഉദ്ധരിച്ച മനുസ്മൃതിയിൽ അധിഷ്ടിതമായ സംസ്കാരം. കുറച്ചുകൂടി എളുപ്പം മനസ്സിലാക്കാനായി സിംപിളായി പറയാം. സംഘപരിവാർ മുന്നോട്ട് വെക്കുന്ന സംസ്കാരം..

ആ സംസ്കാരം രാജ്യത്തിന്റെ സംസ്കാരമെന്നും, കേസുകൾക്ക് വിധിപറയാനുള്ള മാർഗ്ഗ രേഖകളായും ഹൈക്കോടതി ജഡ്ജിമാരും, സുപ്രീം കോടതി ജഡ്ജിമാരും പറയുമ്പോൾ ഒന്ന് വ്യക്തം. രാജ്യം മതേതര രാജ്യത്തിൽ നിന്നും മതരാജ്യമായി, ഹുന്ദുരാഷ്ട്രമായി മാറാനുള്ള പരിവർത്തന പാതയിൽ അതിവേഗം ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിൽ സംഘപരിവാർ ഉയർത്തിക്കൊണ്ടുവരുന്ന ഇത്തരം സദാചാര, ഹിന്ദുത്വ സംസ്കാരം വൃണപ്പെടുത്തിയത് സംബന്ധിച്ച കേസുകളിൽ, സംസ്ഥാന സർക്കാർ കൃത്യമായ ജനാധിപത്യ നിലപാട്, ഭരണഘടനയിലും രാജ്യത്തെ നിയമങ്ങളിലും അധിഷ്ടിതമായ നിലപാട് ഭരണഘടനയെയും നിയമപുസ്തകങ്ങളേയും മുൻനിർത്തി സ്വീകരിക്കാതെ, സംഘപരിവാറിനേക്കാൾ ശക്തമായ നിലപാട് കോടതികളിൽ സ്വീകരിക്കുന്നത്, സംഘപരിവാറിന് ഈ നാട്ടിൽ പരവതാനി വിരിക്കുന്നതിന് തുല്യമാണ്.

ബാബറി മസ്ജിദിലേക്ക് സംഘപരിവാരം കർസേവ നടത്തി, പള്ളി പൊളിക്കുമ്പോൾ അന്നത്തെ കോൺഗ്രസ്സ് പ്രധാനമന്ത്രി മുറിയിൽ കയറി വൈകീട്ട് വരെ മുറിയടച്ചിരുന്ന്, സംഘപരിവാറി ന് ബാബറി മസ്ജിദ് പൊളിക്കാനായി ഒത്താശ ചെയ്തുകൊടുത്തതിലും നെറികെട്ട പണി തന്നെയാകും ഈ സർക്കാരും ചെയ്യുന്നത്. മതനിയമങ്ങളല്ല, മറിച്ച് രാജ്യത്തെ നിയമങ്ങളും ഭരണഘടനയും മുൻനിർത്തി ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഇനിയും അമാന്തിക്കരുത്. സംഘപരിവാറിന് പരവതാനി വിരിക്കുന്ന പണി പിണറായി സർക്കാർ അവസാനിപ്പിച്ചേ മതിയാകൂ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (4 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (9 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (13 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (22 minutes ago)

സ്വര്‍ണവില കുറഞ്ഞു  (52 minutes ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends