ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ

ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നു പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമികരിച്ചിട്ടുണ്ട്.
തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക്ആവശ്യാനുസരണം സർവീസുകൾ ലഭ്യമാകുകയും ചെയ്യും. പമ്പയിൽ നിന്നു ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യമനുസരിച്ച് സർവീസുകൾ ഉണ്ടായിരിക്കും.
നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ബസുകൾ ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ക്രമീകരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























