Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സ്ലീപ്പർ സെൽ’ ! കേരളത്തിലെ തീവ്രവാദ വേരുകൾ എന്‍ഐഎ പൂട്ടിക്കെട്ടും; സ്വർണ്ണക്കടത്ത് കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ തീവ്രവാദ സംഘടനകളെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങളും എൻഐഎ ശേഖരിക്കുന്നതായി റിപ്പോർട്ട്

13 AUGUST 2020 04:48 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസന്വേഷണം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ തീവ്രവാദ സംഘടനകളെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങളും എൻഐഎ ശേഖരിക്കുന്നതായി റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരം എൻഐഎ ശേഖരിക്കുന്നത്.

കേരളത്തില്‍ ഐഎസ് സാന്നിധ്യം സജീവമാണെന്ന യുഎന്‍ റിപ്പോര്‍ട്ടിൻറെ കൂടി പശ്ചാത്തലത്തിലാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തുന്നത്. കേരളത്തിൽ ഐഎസിൻറെ ഉൾപ്പെടെയുള്ള സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഈ സംഘങ്ങളുടെ സാമ്പത്തിക ശ്രോതസ്സ് അന്വേഷണ സംഘം പരിശോധിച്ചുവരികയായിരുന്നു.

യുഎഇ നയതന്ത്ര ബാഗേജി വഴി നടന്ന സ്വർണ്ണക്കടത്തിന് രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടെന്ന സംശയം തുടക്കം മുതൽ തന്നെ അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. അന്വേഷണവും ഇതേ ദിശയിലാണ് നടക്കുന്നത്. ഇവിടെയെത്തിയ സ്വർണ്ണം ജ്വല്ലറികൾക്കല്ല കൈമാറിയതെന്ന് നിഗമനമാണ് അന്വേഷണത്തിൻ്റെ ദിശമാറ്റാൻ എൻഐഎ യെ പ്രേരിപ്പിച്ചത്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി എന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസില്‍നിന്ന് ഇയാള്‍ സ്വര്‍ണം വാങ്ങിയതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരില്‍നിന്ന് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെക്കുറിച്ചു നിര്‍ണായകവിവരം കിട്ടുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടിസും ഇയാള്‍ക്കെതിരായുണ്ട്.

സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ അസാധാരണമായ നീക്കങ്ങളാണ് എന്‍ഐഎ കേരളത്തില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് പെട്ടെന്നു തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം ലഭിച്ചു. പോകുന്ന വഴി നെയ്യാറ്റിന്‍കരയിലെത്താന്‍ സംഘത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് നെടുമങ്ങാട്ടേക്കു വഴി മാറ്റാനുള്ള നിര്‍ദേശം വന്നു. ഒടുവില്‍ കൊച്ചിയില്‍നിന്നുള്ള സംഘം നെടുമങ്ങാട്ട് എത്തുമ്പോള്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത മറ്റൊരു സംഘം അവിടെ കാത്തുനിന്നിരുന്നു. കസ്റ്റഡിയിലുള്ള മൂന്നു പേരെ കൊച്ചിയിൽ നിന്നെത്തിയവര്‍ക്കു കൈമാറി അവര്‍ മടങ്ങി. കൊച്ചിയിലേക്കു കൊണ്ടുവന്ന മൂന്നു പേരെ ചോദ്യം ചെയ്യുന്നത് ഹൈദരാബാദില്‍നിന്നെത്തിയ സംഘമാണെന്നാണു സൂചന.

ബെംഗളൂരുവില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആബിദ് പാഷയില്‍നിന്നുള്‍പ്പെടെ കേരളത്തിലെ തീവ്രവാദബന്ധത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. തന്‍വീറിനെ വെട്ടിയ ഫര്‍ഷാന്‍ പാഷയ്ക്ക് കേരളത്തിലാണു പരിശീലനം ലഭിച്ചതെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയിരുന്നു.

വിദേശരാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നതിലൂടെയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിച്ചിരുന്നതെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നത്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി എന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസില്‍നിന്ന് ഇയാള്‍ സ്വര്‍ണം വാങ്ങിയതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കൈവെട്ട് കേസില്‍ മുഹമ്മദലിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് മുഹമ്മദലിയാണെന്ന് എന്‍ഐഎ വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. മറ്റു ജോലികളൊന്നും ഇല്ലാത്തയാള്‍ എങ്ങിനെയാണു സാമ്പത്തിക സഹായം നല്‍കുക എന്ന ചോദ്യമാണ് ഉയര്‍ന്നത്. അന്ന് മുഹമ്മദലിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തെളിവുകള്‍ എന്‍ഐഎയ്ക്കു നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ കോടതി അയാളെ വെറുതേ വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ കൃത്യമായ അന്വേഷണത്തിലൂടെ മുഹമ്മദലിയുടെ സാമ്പത്തിക സ്രോതസുകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്‍ഐഎ.
സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു പലര്‍ക്കും തീവ്രസംഘടനകളുമായുളള ബന്ധവും എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ കുടുക്കുകയാണ് എന്‍ഐഎ സംഘത്തിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമെന്നും പറയപ്പെടുന്നു. മുഹമ്മദലിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഇയാള്‍ ദുബായില്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണു സൂചന. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരില്‍നിന്ന് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെക്കുറിച്ചു നിര്‍ണായകവിവരം കിട്ടുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടിസും ഇയാള്‍ക്കെതിരായുണ്ട്.

സാമ്പത്തിക ശ്രോതസ്സ് ശക്തമാകുന്നതുകൊണ്ടാണ് കേരളത്തിലെ തീവ്രവാദ പ്രവർത്തനം നാൾക്കു നാൾ ശക്തിയാർജ്ജിക്കുന്നതെന്നാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. ഇതിന് തടയിടാൻ സാധിച്ചാൽ ഒരു പരിധിവരെ ഇത്തരം പ്രവർത്തനങ്ങളുടെ വേരോട്ടം കേരളത്തിൽ കുറയ്ക്കാനാകുമെന്നും എൻഐഎ വിലയിരുത്തുന്നു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ഐഎസ് സ്ലീപ്പർ സെല്ലുകളുടെ സാമ്പത്തിക സ്രോതസും എൻഐഎ പൂട്ടിക്കെട്ടുമെന്നാണ് സൂചന .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (15 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (37 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (3 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (4 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (4 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (5 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (6 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (7 hours ago)

Malayali Vartha Recommends