സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു... ഇന്ന് മാത്രം കൊവിഡിന് കീഴടങ്ങിയത് മൂന്ന് പേര്
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. വടകര സ്വദേശി മോഹനന് (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ തന്നെ നില വഷളായിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു.
ഇന്ന് നടക്കുന്ന മൂന്നാമത്തെ മരണമാണ് കോഴിക്കോടേത്. തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളുടെ മരണവും കൊവിഡ് ബാധിച്ചായിരുന്നു . തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ഇന്നലെയാണ് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്ത തിരുവനന്തപുരത്ത് നഗരത്തിലുണ്ടായിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ ഉണ്ടാകില്ല. മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെയാണ് പ്രവര്‍ത്തനാനുമതി.
https://www.facebook.com/Malayalivartha