യൂത്ത് കോണ്‍ഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഫോണില്‍ വിളിച്ച് യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതി

ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നോതാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ജില്ലാ സെക്രട്ടറി മുതലമട സ്വദേശി ശിവരാജിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. ഒരു വര്‍ഷം മുമ്ബാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞദിവസം ഫോണില്‍ വിളിച്ച് യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ യുവതിയുടേത് കള്ളപ്പരാതിയാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മാണെന്നും ശിവരാജന്‍ പ്രതികരിച്ചു.
പരാതിക്കാരിയുടെ ഭര്‍ത്താവ് തന്റെ ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണം.
കോളനിയിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തതിന് ശേഷം സി.പി.എം നിരന്തരമായി വേട്ടയാടുകയാണെന്നും ശിവരാജന്‍ പറഞ്ഞു.എന്നാല്‍, പരാതിക്ക് പിന്നില്‍ സി.പി.എം ആണെന്ന വാദം ശരിയല്ലെന്ന് സി.പി.എം നേതാക്കള്‍പ്രതികരിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ശിവരാജനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊല്ലങ്കോട് സി.ഐ പറഞ്ഞു.
https://www.facebook.com/Malayalivartha

























