നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ച മൂന്ന് വയസുകാരന്റെ രാസപരിശോധന ഫലത്തില്‍ വിശ്വാസമില്ലെന്ന് കുട്ടിയുടെ അമ്മ; മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിക്കാത്ത കുട്ടിക്ക് മണിക്കൂറുകള്‍ കൊണ്ട് എങ്ങനെ ആണ് ന്യുമോണിയയോ ശ്വാസതടസമോ വന്നത്?

ആലുവ കടുങ്ങല്ലൂരില്‍ നാണയങ്ങള്‍ വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങളുടെ സാന്പിള്‍ രാസ പരിശോധനക്കായി അയച്ചിരുന്നു. റിപ്പോര്‍ട്ട് എത്തിയപ്പോള്‍ കുട്ടിക്ക് ശ്വാസ തടസ്സം ഉണ്ടായതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വസതടസ്സം ഉണ്ടായതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ആന്തരിക അവയവ പരിശോധനയില്‍ രാസ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടിക്ക് മുന്‍പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മരിച്ച മൂന്ന് വയസുകാരന്റെ രാസപരിശോധന ഫലത്തില്‍ വിശ്വാസമില്ലെന്ന് കുട്ടിയുടെ അമ്മ നന്ദിനിയും ബന്ധുക്കളും. ഫലത്തില്‍ പറയുന്ന പോലെ ന്യുമോണിയയോ ശ്വാസതടസമോ ഇല്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിക്കാത്ത കുട്ടിക്ക് മണിക്കൂറുകള്‍ കൊണ്ട് എങ്ങനെ ആണ് ന്യുമോണിയയോ ശ്വാസതടസവും വന്നതെന്നുള്ള സംശയത്തില്‍ ആണ് ബന്ധുക്കള്‍. രാസപരിശോധന ഫലം പുറത്തുവന്ന വിവരം മാധ്യമങ്ങളില്‍ കൂടി മാത്രമാണ് കുട്ടിയുടെ അമ്മ നന്ദിനിയും മറ്റ് ബന്ധുക്കളും അറിഞ്ഞത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ഏത് അറ്റം വരെ പോകുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന രാജുവിന്റെയും നന്ദിനിയുടെയും ഏകമകനാണ് നാണയങ്ങള്‍ വിഴുങ്ങിയതിന് പിന്നാലെ ഒന്നാം തീയതി മരിച്ചത്.
https://www.facebook.com/Malayalivartha























