Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

പിണറായിയെ പൊളിച്ചടുക്കി കേന്ദ്രം... ഇഡിയുടെ കുതിപ്പ് പിണറായിയുടെ നെഞ്ചത്തേക്ക് ലൈഫ് മിഷന്‍ തട്ടിപ്പ് പൊളിച്ചടുക്കിയ എന്‍ഐഎ യുടെ മാസ്സ് മൂവ്

22 AUGUST 2020 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

മുഖ്യമന്ത്രി പിണറായിയുടെ ആശ്രിതനും വിശ്വസ്തനുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ തിരക്കിട്ട ഒരു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി തിരിച്ചിരിക്കുകയാണ് .സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ വിരല്‍ ചൂണ്ടുന്നവരെ നൈസായി ഒതുക്കാനുള്ള ഒരു സൈക്കോളജിക്കല്‍ മൂവ്.പക്ഷെ അത് ഇവിടെ ചിലവായില്ല എന്ന് മാത്രമല്ല ,അടുത്ത പുലിവാല് കേസായി മാറി എന്ന് പറഞ്ഞാല്‍ മതിയല്ലോ .സംഗതി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യമാണ് .പാവങ്ങളുടെ ലൈഫ് വച്ചാണ് കേന്ദ്രത്തിന്റെ കളി എന്നൊക്കെ മാധ്യമങ്ങളിലൂടെ തട്ടി വിടുന്നുണ്ടായിരുന്നു .പക്ഷെ എന്തു ചെയ്യാം ,

യഥാര്‍ത്ഥത്തില്‍ പിണറായുടെ ലൈഫ് വച്ചാണ് കേന്ദ്രത്തിന്റെ കളി എന്ന് സഖാവിന് അറിയാമെങ്കിലും ഉറക്കെ പറയാന്‍ കഴിയാത്ത അവസ്ഥയാണ് .കേന്ദ്രം ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത് അനധികൃതമായി യു എ ഇയിലെ സ്വകാര്യ കമ്പനിയുമായി ബന്ധപെട്ടുണ്ടാക്കിയ ഉടമ്പടിയെപ്പറ്റിയാണ് .ഇതില്‍ വലിയ വീഴ്ച വന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക വിലയിരുത്തല്‍ .അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ ആയ അവസ്ഥയാണ് .

അനധികൃതമായി തിടുക്കത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ നീക്കങ്ങളും അന്വേഷണ സംഘം പരിശോധിക്കാന്‍ ഇരിക്കെയാണ് ,മുന്‍ വിജിലന്‍സ് വകുപ്പ് മന്ത്രിയും ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രെട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ അനാവശ്യ ഇടപെടല്‍ നടത്തിയിരിക്കുന്നത് .തട്ടിപ്പ് കേസുകള്‍ പാര്‍ട്ടി പറയുമ്പോലെ അന്വേഷിക്കാന്‍ ഉള്ള ഒരു തീവ്ര ശ്രമം കൂടിയായി ഇതിനെ പ്രതിപക്ഷം കാണുന്നുണ്ട് .സംസ്ഥാന ഇന്റലിജന്‍സ് അന്വേഷിക്കേണ്ട നിസ്സാരമായ കേസിനൊക്കെ എന്‍ ഐ എ പോലുള്ള അന്വേഷണ സംഘം വരേണ്ടതിന്റെ പ്രസക്തിയെന്ത് എന്നാണ് കോടിയേരി സഖാവിന്റെ ന്യായമായ സംശയം .അന്താരാഷ്ട്ര കള്ളക്കടത്തു സംഘനത്തിനു ബന്ധമുള്ള ലൈഫ് മിഷന്‍ പദ്ധിതി ആര് അന്വേഷിക്കണം എന്നത് വരെ കോടിയേരി തീരുമാനിച്ചത് പിണറായിയെ പോലും അത്ഭുതപെടുത്തിയിരിക്കുകയാണ് .പക്ഷെ കേന്ദ്രം വിടുന്ന ഒരു ലക്ഷണവും കാണുന്നില്ല .ഓരോ നടപടിക്രമങ്ങളെപ്പറ്റിയും തലനാരിഴ കീറി പരിശോധിച്ചേ അടങ്ങു എന്ന് ശാഠ്യം പിടിച്ചിരിക്കുകയാണ് .

.ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കായി റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപയില്‍ 4.25 കോടി കമ്മിഷന്‍ വാങ്ങിയതു യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരാണെന്ന വിലയിരുത്തലാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. അതിലൊരു ഭാഗമാണു സ്വപ്ന സുരേഷിന്റെ ലോക്കറില്‍ കണ്ടത്.കോഴ നല്‍കിയ യൂണിടാക് കമ്പനിയെ മാത്രമായി ഇക്കാര്യത്തില്‍ പ്രതി ചേര്‍ക്കാനാവില്ല. കോഴ വാങ്ങിയവരെയും ഉള്‍പ്പെടുത്തണം. അങ്ങനെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനു കഴിയുമോയെന്നു പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കാമെന്ന ധാരണയാണു യോഗത്തിലുണ്ടായത്.

ഇടപാട് അന്വേഷിക്കുന്ന എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും സര്‍ക്കാരിനെ ഇതു സംബന്ധിച്ച് ഒരു വിവരവും അറിയിച്ചിട്ടില്ലെന്നു കൂടി സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ''സംസ്ഥാന സര്‍ക്കാരിന് അന്വേഷിക്കാന്‍ കഴിയുമെങ്കില്‍ പരിശോധിക്കണമെന്നു തന്നെയാണു പാര്‍ട്ടി നിലപാട്. വിജിലന്‍സ് അന്വേഷണം സാധ്യമാകുമെങ്കില്‍ അക്കാര്യം നോക്കും.''റെഡ് ക്രസന്റും ബില്‍ഡറും തമ്മില്‍ ഇടപാടു നടന്നതിന് എല്‍ഡിഎഫിനും സര്‍ക്കാരിനും എന്തിനാണു ഭയമെന്ന വാദമാണ് കോടിയേരിക്കുള്ളത് .

സിപിഎമ്മുകാരോ ലൈഫ് മിഷനിലുള്ളവരോ പണം വാങ്ങിയതായി ആരോപണമില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ന്യായീകരിക്കേണ്ട കാര്യം പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും പ്രഫഷനല്‍ ടീമുകളെ വരെയിറക്കി പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ തുറന്നു കാട്ടാന്‍ തീരുമാനിച്ചെന്നും കോടിയേരി വ്യക്തമാക്കി.എന്നാല്‍ ഇതൊക്കെ കേവലം വിഫലമായ പ്രതിരോധ പ്രവണതയായി തന്നെയാണ് കേന്ദ്രം കാണുന്നത് .കേരളത്തിനകത്തും പുറത്തും നടക്കുന്ന വന്‍ തട്ടിപ്പ് അന്വേഷിക്കുക എന്നത് എന്‍ ഐ എ ക്ക് ഒരു തപസ്യയായി മാറിയിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (3 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (18 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (4 hours ago)

Malayali Vartha Recommends