പണി വരുന്ന വഴി... ലൈഫ് മിഷന്‍ പദ്ധതിക്ക് യുഎഇ റെഡ്ക്രസന്റ് സഹായം സ്വീകരിക്കാന്‍ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാത്തതിനെതിരെ കേന്ദ്രം വക അന്വേഷണം; ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

കേന്ദ്ര സര്‍ക്കാരിനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോടും കളിച്ചതിന് സംസ്ഥാന സര്‍ക്കാരിന് പണി കിട്ടി.
ലൈഫ് മിഷന്‍ പദ്ധതിക്ക് യുഎഇ റെഡ്ക്രസന്റ് സഹായം സ്വീകരിക്കാന്‍ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാത്തതിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കും . വിദേശ സഹായം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ദുരന്തനിവാരണ ആക്ട് പ്രകാരവും സംസ്ഥാന നടപടി തെറ്റാണെന്നാണ് വിമര്‍ശനം. തുടര്‍ നടപടികളുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം പിടിമുറുക്കിയത്. ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കുകയാണ്. വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. അതിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അതു കൊണ്ടു തന്നെ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് ആത്മവിശ്വാസം ഉണ്ട്.
വിമാനത്താവളം കൈമാറണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി പിന്തുണ ആവശ്യമുണ്ട്. അത് കിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പുണ്ട്. എല്ലാം സ്വര്‍ണ്ണക്കള്ള കടത്തിനെ ആശ്രയിച്ചിരിക്കുന്നു. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയെയോ മന്ത്രി ജലീലിനെയൊ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടാല്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പിടി മുറുക്കും. കള്ളകടത്ത് കേസില്‍ മന്ത്രിമാര്‍ പ്രതിയായാല്‍ അത് വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പകരം വീട്ടിയതാണെന്ന് പറയാം. അതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിക്ക് 20 കോടി രൂപ റെഡ്ക്രസന്റില്‍ നിന്ന് വാങ്ങാന്‍ അനുമതി തേടിയിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. കേരളത്തില്‍ നിന്ന് വിവരം കേന്ദ്രം തേടിയിരുന്നു. വിദേശ സര്‍ക്കാരുകളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ധനസഹായം സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ കേന്ദ്ര അനുമതി അനിവാര്യമാണെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
ഇതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണത്തിന് യുഎഇയിലെത്തിയ എന്‍ഐഎ സംഘം ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിക്കാന്‍ നീക്കം തുടങ്ങി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിക്ക് സാധ്യത മങ്ങി. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചില മൊഴികളില്‍ വ്യക്തത വരുത്താനുള്ള അനുമതി കിട്ടാനാണ് നീക്കം. യുഎഇയുമായി നടക്കുന്ന ആശയവിനിമയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
സ്വര്‍ണ്ണ കടത്തില്‍ കേരള സര്‍ക്കാരിനെ മാത്രമാണ് കേന്ദ്രം നോട്ടമിട്ടിരിക്കുന്നത് . അടുത്തകാലം വരെ ഇതായിരുന്നില്ല സ്ഥിതി. കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഒഴിവാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രം കേരള സര്‍ക്കാരിന് നല്‍കിയ ഒരു ടെസ്റ്റ് ഡോസായിരുന്നു. അതില്‍ നിര്‍ഭാഗ്യമെന്നോണം കേരള സര്‍ക്കാര്‍ കൊളുത്തിയില്ല. തിരുവനന്തപുരം എം പി ശശിതരൂര്‍ വരെ ബിജെപിക്ക് ഒപ്പം നിന്നപ്പോഴാണ് പിണറായി കേന്ദ്രത്തിനെതിരെ നിലപാട് എടുത്തത്. പിണറായിയുടെ രാഷ്ട്രീയം സുവ്യക്തമാണ്.
വിമാനത്താവളം കൈമാറാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തില്‍ അതില്‍ ഒരു പുനരാലോചനക്ക് യാതൊരു സാധ്യതയുമില്ല. അക്കാര്യം കേന്ദ്രമന്ത്രി മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി വിമാനത്താവളം കൈമാറണമെങ്കില്‍ പിണറായിയെ കൈയിലെടുക്കണം. സ്വര്‍ണ്ണ ക്കേസ് ഒതുക്കി കൊടുക്കാനുള്ള സാധ്യത വിദൂരത്തിലല്ലെന്ന് പറയുന്നത് ഇതു കൊണ്ടാണ്.
അതെന്തായാലും ചട്ടവിരുദ്ധമായാണ് റെഡ് ക്രസന്റിന്റെ സഹായം കേരളം സ്വീകരിച്ചത്. ഏതു ചട്ടത്തിന്റെ പിന്‍ബലത്തിലാണ് സഹായം സ്വീകരിച്ചതെന്ന് കേരളത്തിന് വ്യക്തമാക്കേണ്ടി വരും.
https://www.facebook.com/Malayalivartha























