കാര്‍ വില്‍പനയ്‌ക്കെന്ന വ്യാജേന എത്തി യുവാവിനെ കൊള്ളയടിച്ച സംഘം പിടിയില്‍

വില്‍പനയ്ക്കുള്ള കാര്‍ കാണിക്കാമെന്ന് പറഞ്ഞു യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി മര്‍ദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന അഞ്ചംഗ സംഘത്തിലെ 3 പേര്‍ കല്‍പ്പറ്റയില്‍ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞോം പന്നിയോടന്‍ പി.സി. ഷഫീക്കിനെ (23) വിളിച്ചു വരുത്തി കൊള്ളയടിച്ചത്.
കല്‍പറ്റ പുഴമുടി പുത്തന്‍വീട്ടിലെ പി.ആര്‍. പ്രമോദ് (26), കോഴിക്കോട് പുതിയങ്ങാടി സ്വദേശികളായ കഞ്ഞരായന്‍കണ്ടി കെ.കെ. ഷഫീക്ക് (34), കമ്മക്കകംപറമ്പ് പി.കെ. സക്കറിയ (30) എന്നിവരെയാണു കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചംഗസംഘം കണിയാമ്പറ്റ വരദൂര്‍ പാലത്തിനു സമീപം ഷഫീക്കിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 12000 രൂപയുടെ മൊബൈല്‍ ഫോണും വിലപിടിപ്പുളള വാച്ചും കവര്‍ന്ന ശേഷം ബാങ്ക് അക്കൗണ്ടില്‍ നിന്ന് 70000 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുക്കുകയും ചെയ്തു. ഷഫീക്കിന്റെ പരാതിയെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























