നുണ പറയുന്നത് ആര്?സത്യം പറയുന്നത് ആര് ? വേർതിരിച്ചെടുക്കാൻ സിബിഐ;ബാലഭാസ്കറിന്റെ മരണത്തിൽ രണ്ടുപ്പേർ നുണ പരിശോധനയ്‌ക്ക് വിധേയരാകുമ്പോൾ പുറത്ത് വരുന്നത് ?

ഒടുവിൽ സിബിഐ ആ നിർണ്ണയാക തീരുമാനം കൈകൊണ്ടു .ബാലുവിന്റെ മരണത്തിന് പിന്നാലെ വന്ന പ്രചാരണങ്ങളിൽ ആരാണ് നുണ പറയുന്നത്. സത്യം എന്താണ് ? കലാഭവന്‍ സോബിയെയും പ്രകാശന്‍ തമ്പിയെയും ണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനം എടുത്തു.നുണ പരിശോധനയ്‌ക്കുള്ള അനുമതി തേടി കോടതിയെ സമീപിക്കാൻ ഒരുങ്ങുയാണ് സിബിഐ . കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലായിരുന്നു സിബിഐ.
ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവര്‍ വാഹനം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവന്‍ സോബി സിബിഐയോട് പറഞ്ഞിരിക്കുന്നത് . തുടര്‍ന്ന് കലാഭവന്‍ സോബിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തുകയും ചെയ്തു . വിശദമായ മൊഴിയുമെടുക്കുകയും ചെയ്തിരുന്നു . എന്നാല്‍ സിബിഐയുടെ പരിശോധനയില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് സിബിഐ പറയുന്നത് . ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴി സിബിഐ എടുത്തിരുന്നു.വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടല്‍ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്.
https://www.facebook.com/Malayalivartha


























