16 കോടി രൂപ ഒഴുകിയത് തോമസ് കുക്ക് ഫോറക്സ് ഏജന്‍സി വഴി? യാത്രക്കാർ പോലുമറിയാതെ കണ്ണിയായി; തോമസ് കുക്കിനെതിരേ ഫെമാ നിയമപ്രകാരം നടപടി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ തോമസ് കുക്ക് ഫോറക്സ് ഏജന്‍സിയും. 16 കോടി രൂപ ശേഖരിച്ച് യുഎഇയിലേക്ക് അയച്ചത് നെടുമ്ബാശേരി വിമാനത്താവളത്തിലെ തോമസ് കുക്ക് ഫോറക്സ് ഏജന്‍സി വഴി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . സ്വപ്ന വഴി കമ്മീഷനായി ലൈഫ് മിഷന്‍ ഇടപാടില്‍ കിട്ടിയ രണ്ടുകോടിയും ഇതിൽ ഉൾപ്പെടുന്നുണ്ട് . യാത്രക്കാരെ അവരറിയാതെ ഈ പണമിടപാടില്‍ കണ്ണിയാക്കുന്ന നീക്കമായിരുന്നു നടന്നത് . തോമസ് കുക്കിനെതിരേ ഫെമാ നിയമപ്രകാരം നടപടി തുടങ്ങി കഴിഞ്ഞു . നെടുമ്ബാശേരി വിമാനത്താവളത്തിലെ ചില ഉന്നതര്‍ക്കുള്‍പ്പെടെ പങ്കുള്ള കേസില്‍ എന്‍ഐഎയും ഇഡിയും അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞു .വിദേശ നാണ്യ വിനിമയ മാനേജ്മെന്റ് ചട്ടത്തിന്റെ ലംഘനം (ഫെമ) മാത്രമല്ല, ഭീകരപ്രവര്‍ത്തനത്തിനും രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിരത അട്ടിമറിക്കുന്നതിനും കൂട്ടുനിന്ന കുറ്റവും ഉണ്ടായിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ പ്രാഥമിക നിഗമനം. വിമാനത്താവള ഉദ്യോഗസ്ഥരും മറ്റ് ഉന്നതരും അറിഞ്ഞാണോ ഇടപാടെന്ന കാര്യവും അന്വേഷിക്കുന്നത് പരിഗണനയിൽ ഉണ്ട് .വിദേശത്ത് പോകുന്നവര്‍ക്കും മടങ്ങുന്നവര്‍ക്കും കൈവശമുള്ള പണം വിമാനത്താവളത്തിലെ അംഗീകൃത ഏജന്‍സികള്‍ വഴി മാറ്റിയെടുക്കാവുന്നതാണ് .
ഏജന്‍സിയില്‍ നല്‍കുന്ന, പണം യാത്രക്കാര്‍ അതത് രാജ്യങ്ങളിലെത്തുമ്ബോള്‍ അവിടത്തെ കറന്‍സിയായി കിട്ടും . മാറാവുന്ന തുകയ്ക്ക് പരിധി ഉണ്ട്. റിസര്‍വ് ബാങ്ക് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അത്തരത്തിലുള്ള എക്സ്ചേഞ്ചുകളിലൊന്നാണ് തോമസ് കുക്ക് സ്ഥിതി ചെയ്യുന്നത് . 2019 ഏപ്രില്‍ 11 ന് തോമസ് കുക്കിന്റെ, നെടുമ്ബാശേരി വിമാനത്താവളത്തിലെ, ബ്രാഞ്ചു വഴി ചട്ടം ലംഘിച്ച് വന്‍ തുക വിനിമയം ചെയ്തതിന് സെന്‍ട്രല്‍ എക്സൈസും കസ്റ്റംസും റെയ്ഡ് നടത്തി കേസെടുത്തിരുന്നു. ഗള്‍ഫിലേക്ക് പോകുന്ന സാധാരണ യാത്രക്കാര്‍ വഴിയാണ് തോമസ് കുക്കില്‍ പണം നിക്ഷേപിച്ചത്. ഇതിന് യാത്രക്കാരെ കണ്ടെത്താനും സ്വര്‍ണക്കടത്തു സംഘത്തിന് വിശാല സംവിധാനം ഉണ്ട്. നൂറുകണക്കിന് യാത്രക്കാരെ കണ്ടെത്തി, അവര്‍ വഴി നിയമാനുസൃതമായാണ് പണം യുഎഇയിലേക്ക് അയച്ചത്. ഇതിനു പുറമേ യുഎഇയില്‍ തല്‍പ്പരകക്ഷികളില്‍നിന്ന് നാലുകോടി രൂപയും വാങ്ങി. ഇവ ഉപയോഗിച്ചാണ് ഇരുപത്തൊന്നാംവട്ടം കടത്താനുള്ള സ്വര്‍ണം വാങ്ങിയത്. യുഎഇ യാത്രക്കാരെ കണ്ടുപിടിച്ച് ഓരോരുത്തരുടെയും പേരില്‍ അനുവദനീയ പരിധിയായ അരലക്ഷം രൂപവീതം തോമസ് കുക്കില്‍ നിക്ഷേപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























