തിരുവനന്തപുരം മെഡിക്കൽകോളേജിൽ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് ഭക്ഷണ വിതരണം,പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചയാളുടെ മൃതദേഹം മാറ്റിയത് അഞ്ചു മണിക്കൂറിനു ശേഷം... ദൃശ്യങ്ങൾ പുറത്ത്......

മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറ്റുന്നതില്‍ കടുത്ത അനാസ്ഥ. തിരുവനന്തപുരം മെഡിക്കൽകോളേജിൽ പുലര്‍ച്ചെ അഞ്ചു മണിയോടെ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അഞ്ചു മണിക്കൂർ അനാഥമായി കിടന്നു.. . മൃതദേഹത്തിന്റെ തൊട്ടടുത്ത് വെച്ച് പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ് ....മരിച്ച ആൾ കിടക്കുന്ന മേശക്കു തൊട്ടടുത്തു മറ്റ് രോഗികളും കിടക്കുന്നുണ്ട് ..
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വാര്‍ഡിലാണ് സംഭവം നടന്നത് . ഈ വാര്‍ഡില്‍ കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ബലരാമപുരം സ്വദേശിയാണ് കോവിഡ് ബാധിച്ച് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്. മണിക്കൂറുകള്‍ താമസിച്ച് 10.30നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം അവിടെ നിന്ന് മാറ്റിയത്. മൃതദേഹം കിടന്നതിന് തൊട്ടടുത്തുവെച്ചാണ് മറ്റു രോഗികള്‍ക്കുള്ള പ്രഭാത ഭക്ഷണം വിതരണം ചെയ്തത്.......
ഈ രീതിയിൽ മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് വിതരണം ചെയ്ത ഭക്ഷണം കഴിക്കില്ല എന്ന് പറഞ്ഞ് രോഗികൾ പ്രതിഷേധിച്ചതോടെയാണ് മൃതദേഹം പിന്നീട് നീക്കം ചെയ്തത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.......
https://www.facebook.com/Malayalivartha


























