ഇന്നു പുലര്‍ച്ചെ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല; വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആ കാഴ്ച ഞെട്ടിക്കുന്നത്! ഭക്ഷണം കഴിക്കാതെ രോഗികളുടെ പ്രതിഷേധം

മെഡിക്കൽ കോളജ് വാര്‍ഡില്‍ ഇന്നു പുലര്‍ച്ചെ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല എന്ന് റിപ്പോർട്ട്. ഇതേതുടർന്ന് വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മെഡിക്കല്‍ കോളജിലെ കൊവിഡ് അഞ്ചാം വാര്‍ഡില്‍ രോഗികളുടെ പ്രതിഷേധം. ഭക്ഷണം കഴിക്കാതെ രോഗികള്‍ പ്രതിഷേധിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് മരണം ഡോക്ടർ ഔദ്യോഗികമായി സ്ഥിരീകരിച്ചത് തന്നെ. എന്നാൽ വാർഡിൽനിന്നു മൃതദേഹം നീക്കാൻ അധികൃതർ തയാറായില്ല. മൃതദേഹത്തോടുള്ള അനാദരവാണ് ഇതെന്ന് മറ്റു രോഗികൾ പറയുകയുണ്ടായി.
അധികൃതർ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് ആണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രോഗികള്‍ പ്രതികരിച്ചു. രോഗികള്‍ക്ക് ചായ വയ്ക്കുന്ന സ്ഥലത്തിനു സമീപമാണ് മൃതദേഹം കൊണ്ടുവന്ന് വച്ചത് തന്നെ. പുലര്‍ച്ചെ അഞ്ചു മണിയോടെ മരണം നടന്നുവെന്ന് സ്ഥിരീകരിച്ച മൃതദേഹം പത്തുമണിവരെ അവിടെ തന്നെ ഉണ്ടായിരുന്നു. ഷിഫ്ട് മാറി ജീവനക്കാര്‍ വന്നപ്പോഴാണ് മൃതദേഹം മാറ്റാന്‍ തയ്യാറായതെന്നും രോഗികള്‍ പറയുന്നത്.
അതോടൊപ്പം തന്നെ ഭക്ഷണം വിതരണം ചെയ്യാന്‍ വൈകുന്നത് പതിവാണെന്നും ജീവനക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അതിനോട് സഹകരിക്കാറുണ്ടെന്നും രോഗികള്‍ പറയുന്നു. എന്നാല്‍ ഇന്ന് മൃതദേഹത്തോട് കാണിച്ച അനാദരവ് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























