Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

രോഗികള്‍ക്കും രോഗ സാധ്യത ഉള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാഹചര്യങ്ങള്‍ ലഘൂകരിച്ചു; പുതിയ മാര്‍ഗരേഖകള്‍ എന്താണെന്ന് അറിഞ്ഞു കൃത്യമായി പാലിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വം; , അപകടസാധ്യത അനുസരിച്ചു തരം തിരിക്കലും, അതിനെ അടിസ്ഥാനപ്പെടുത്തി ക്വാറന്റീന്‍ / ഐസൊലേഷന്‍ നിശ്ചയിക്കുന്നതും സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ

25 AUGUST 2020 03:23 PM IST
മലയാളി വാര്‍ത്ത

കൊറോണയെ സംബന്ധിച്ച് പല വിധ ആശങ്കകള്‍ മനസ്സിലൂടെ കടന്നു പോയേക്കും. സമ്ബര്‍ക്കപ്പട്ടികയില്‍ വരുമോ? വന്നാല്‍ പ്രൈമറി / സെക്കന്‍ഡറി കോണ്‍ടാക്‌ട് ആവുമോ? ക്വാറന്റീനില്‍ പോവേണ്ടി വരുമോ? രോഗം വരുമോ? രോഗം മറ്റാര്‍ക്കെങ്കിലും പകര്‍ത്തുമോ? വീട്ടില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുമോ ? എന്ന് തുടങ്ങി അസംഖ്യം ചിന്തകൾ കടന്നുവരാം.
ഇനി മുതല്‍ ഇത്തരം ഒരാള്‍ ലോ റിസ്ക് പ്രൈമറി കോണ്ടാക്‌ട് ഗണത്തില്‍ ആണ് വരുക. ഈ ഗണത്തില്‍ പെടുന്നയാള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതു പോലെ റൂം ക്വാറന്റീന്‍ ആവശ്യമില്ല. പകരം രോഗവ്യാപന സാധ്യത കുറയ്ക്കാനുള്ള നിബന്ധനകള്‍ കൃത്യമായി പാലിക്കുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ അധികൃതരെ അറിയിച്ചു മേല്‍നടപടികള്‍ എടുക്കുകയും ചെയ്‌താല്‍ മാത്രം മതി. ഇന്‍ഫോ ക്ലിനിക്കിന്റെ കുറിപ്പ്‌ ഇങ്ങനെയാണ് ;


മാറിയ സാഹചര്യങ്ങളില്‍ നമ്മുടെ ആരോഗ്യവകുപ്പ് കൂടുതല്‍ പ്രായോഗികമായ സമീപനം ഇക്കാര്യങ്ങളില്‍ തീരുമാനിച്ചു കൊണ്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. സ്വാഗതാര്‍ഹമായ ഈ തീരുമാന പ്രകാരം രോഗികള്‍ക്കും രോഗ സാധ്യത ഉള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാഹചര്യങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. പുതിയ മാര്‍ഗരേഖകള്‍ എന്താണെന്ന് അറിഞ്ഞു കൃത്യമായി പാലിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

Primary & Secondary contact കളെ നിര്‍ണയിക്കലും, അപകടസാധ്യത അനുസരിച്ചു തരം തിരിക്കലും, അതിനെ അടിസ്ഥാനപ്പെടുത്തി ക്വാറന്റീന്‍ / ഐസൊലേഷന്‍ നിശ്ചയിക്കുന്നതും സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ ( 22 ഓഗസ്റ്റ് 2020). എന്തൊക്കെയാണതെന്നു നോക്കാം.

പാര്‍ട്ട് - 1

I. നിര്‍വചനങ്ങള്‍ & കോണ്‍ടാക്‌ട്കളുടെ വര്‍ഗീകരണം

A. കോണ്ടാക്‌ട്: - ലോകാരോഗ്യ സംഘടന (WHO), നിര്‍വചിക്കുന്നത്:

കോവിഡ് 19 രോഗിയുമായി (ജീവനുള്ളപ്പോഴോ മരിച്ചതിനു ശേഷമോ) സമ്ബര്‍ക്കത്തില്‍ വന്നവരില്‍ -

a. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നവരില്‍ ലക്ഷണങ്ങള്‍ തുടങ്ങി 2 ദിവസം മുമ്ബ് മുതല്‍ 14 ദിവസം വരെ സമ്ബര്‍ക്കം വന്നവര്‍.

b. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത രോഗികളുടെ കാര്യത്തില്‍ - ടെസ്റ്റ് ചെയ്യാന്‍ സാംപിള്‍ എടുക്കുന്നതിനു 2 ദിവസം മുന്‍പ് തൊട്ടു 14 ദിവസത്തിനുള്ളില്‍ സമ്ബര്‍ക്കത്തില്‍ വരുന്നവര്‍.

B. ആരാണ് ഹൈ റിസ്ക് (ഉയര്‍ന്ന അപകട സാധ്യതയുള്ള) കോണ്ടാക്‌ട് -

1. ഒരു കോവിഡ്-19 രോഗിയുടെ അടുത്ത് 1 മീറ്ററിനുള്ളില്‍ > 15 മിനിറ്റിലേറെ ഇടപഴകിയ ആള്‍.

2. ഒരു കോവിഡ്-19 രോഗിയുമായി നേരിട്ടുള്ള ശാരീരിക സമ്ബര്‍ക്കം.

3. ശരിയായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) ഉപയോഗിക്കാതെ രോഗിക്ക് നേരിട്ടുള്ള പരിചരണം നടത്തിയ ആള്‍.

4. രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടില്‍ താമസിക്കുന്നയാള്‍.

5. ഒരു വ്യക്തി രോഗിയുമായി മുറി, ഭക്ഷണം അല്ലെങ്കില്‍ മറ്റ് സ്ഥലം പങ്കിടുന്നു എങ്കില്‍.

6. മാസ്ക് ധരിക്കാതെ, കൈ ശുചിത്വം പാലിക്കാതെ രോഗിയുടെ കിടക്കവിരികള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ സ്പര്‍ശിക്കുകയോ വൃത്തിയാക്കുകയോ ചെയ്യുക.

7. ആശുപത്രിയില്‍ രോഗി കിടക്കുന്ന അതേ മുറിയില്‍ കിടക്കുകയോ ഒരേ ശുചി മുറി പങ്കിടുകയോ അല്ലെങ്കില്‍ രോഗികളെ സന്ദര്‍ശിക്കുകയോ ചെയ്തവര്‍.

8. മതിയായ പി‌പി‌ഇ ഇല്ലാതെയോ, പി‌പി‌ഇ യ്ക്ക് ജോലിക്കിടയില്‍ കേടുപാടുകള്‍ ഉണ്ടാവുകയോ ചെയ്ത കോവിഡ് രോഗികളെ പരിചരിക്കുകയോ, സാംപിളുകള്‍ കൈകാര്യം ചെയ്യുകയോ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍.

9. എയറോസോള്‍ ഉല്‍‌പാദിപ്പിക്കുന്ന മെഡിക്കല്‍ പ്രക്രിയകളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകന്‍

a.താഴെപ്പറയുന്നവ ഉപയോഗിച്ചിരുന്നില്ല എങ്കില്‍: ഫെയ്സ് ഷീല്‍ഡ്, എന്‍ 95 മാസ്ക്, കയ്യുറകള്‍

b. മുറിവ് ഉള്ള ചര്‍മത്തിലോ ശ്ലേഷ്മ ചര്‍മത്തിലോ രോഗിയുടെ ശരീര ദ്രവങ്ങളുമായി സമ്ബര്‍ക്കം ഉണ്ടായ ആള്‍.

10. രോഗിയുമായി ഒരേ വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ സമ്ബര്‍ക്കം ഒരു മീറ്റര്‍ പരിധിക്കുള്ളില്‍ ആയിരിക്കുക.

C. ആരാണ് ലോ റിസ്ക് (അപകട സാധ്യത കുറവുള്ള) കോണ്‍ടാക്‌ട്

1. രോഗിയുമായി ഒരേ സമയത്തു സ്ഥലം പങ്കിട്ടവരില്‍ ഹൈറിസ്ക് അല്ലാത്ത ആളുകള്‍. (ഉദാ: ഒരു മീറ്ററില്‍ ഏറെ അകലം പാലിച്ച, സമ്ബര്‍ക്കം പതിനഞ്ചു മിനിറ്റില്‍ താഴെ മാത്രമുള്ള ആള്‍ക്കാര്‍ etc.)

2. ഒരേ പരിതസ്ഥിതിയില്‍ ഒരുമിച്ചു (ഏതെങ്കിലും ഗതാഗത രീതി) സഞ്ചരിച്ചെങ്കിലും ഹൈ റിസ്ക് കോണ്‍ടാക്‌ട് പോലെ ഉയര്‍ന്ന അപകടസാധ്യതയില്ല എങ്കില്‍.

3. മേല്‍പ്പറഞ്ഞ ഹൈ റിസ്ക് കോണ്‍ടാക്ടിന്റെ 1, 2, 6, 10 എന്നീ നിര്‍വചനങ്ങളില്‍ പെടുന്നവരാണെങ്കിലും രോഗവ്യാപനം തടയാന്‍ വേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുള്ളവര്‍. അതായത് മൂന്ന് ലെയര്‍ മാസ്ക് / എന്‍ 95 മാസ്ക് ധരിക്കുക, പതിവായി കൈ ശുചിത്വം ഉറപ്പാക്കുക എന്നിവ പാലിക്കുകയും മറ്റു മേല്‍പ്പറഞ്ഞ ഹൈ റിസ്ക് സമ്ബര്‍ക്കങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍.

∙ രോഗവ്യാപന റിസ്ക് തരംതിരിക്കാന്‍ പ്രയാസമുള്ള സാഹചര്യങ്ങളില്‍, വിശദമായ സമ്ബര്‍ക്ക ചരിത്രം എടുക്കുകയും ഓരോ കോണ്‍ടാക്ടിന്റെയും പ്രത്യേകതകള്‍ അനുസരിച്ചു വര്‍ഗീകരണം നടത്തുകയും വേണം.

∙ രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം വിലയിരുത്തി, സമ്ബര്‍ക്ക ചരിത്രം അപഗ്രഥിച്ചു വിശദമായ കോണ്‍ടാക്‌ട് ട്രെയ്‌സിങ് നടത്തണം. ആശുപത്രിയിലെ വാര്‍ഡുകള്‍, മുറികള്‍, ഐസിയു, ശുചിമുറികള്‍ മറ്റു സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുമായി സമ്ബര്‍ക്കത്തില്‍ വന്നിട്ടുള്ള മറ്റു ആരോഗ്യപ്രവര്‍ത്തകരെയും രോഗികളെയും കണ്ടെത്തണം.

പാര്‍ട്ട് - 2

II. ക്വാറന്റീന്‍ / സമ്ബര്‍ക്ക വിലക്ക് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (Quarantine / Isolation Guidelines)

ഓരോ സാഹചര്യത്തിലും എടുക്കേണ്ട നടപടികള്‍

1. കോവിഡ് -19 സ്ഥിരീകരിച്ച രോഗി-

ആശുപത്രിയില്‍ നിന്ന് / ചികിത്സാ കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസത്തേക്ക് അനിവാര്യമല്ലാത്ത യാത്രയും സാമൂഹിക സമ്ബര്‍ക്കവും ഒഴിവാക്കുക.

2. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൈമറി കോണ്‍‌ടാക്റ്റ്-

വീട്ടിലോ / സര്‍ക്കാര്‍ ക്വാറന്റീന്‍ സ്ഥാപനത്തിലോ 14 ദിവസത്തെ റൂം ക്വാറന്റീന്‍.

ഈ കാലയളവില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍, എത്ര ചെറുതായാല്‍ പോലും, DISHA 1056 ഹെല്‍പ്‌ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോര്‍ട്ട് ചെയ്യണം.

രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

3. കുറഞ്ഞ അപകടസാധ്യതയുള്ള പ്രാഥമിക കോണ്‍ടാക്‌ട്

അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക, മാസ്ക് ഉപയോഗം കര്‍ശനമായി പാലിക്കുക, വ്യക്തിഗത ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല/ ടിഷ്യു കൊണ്ട് മൂക്കും വായും മൂടുക, കൈ ശുചിത്വം എന്നിവ.

സാമൂഹിക സമ്ബര്‍ക്കങ്ങള്‍ ഒഴിവാക്കുക - വിവാഹങ്ങള്‍ / ചടങ്ങുകള്‍ / ജോലി / കുടുംബ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ.

രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

4. ലക്ഷണങ്ങള്‍ ഇല്ലാത്ത സെക്കന്‍ഡറി കോണ്‍ടാക്‌ട് & കമ്മ്യൂണിറ്റി / ലോക്കല്‍ ട്രാന്‍സ്മിഷനുള്ള രാജ്യം / പ്രദേശത്ത് നിന്നു വരുന്ന ആളുകളുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍.

അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക,

മാസ്ക് ഉപയോഗം കര്‍ശനമായി പാലിക്കുക,

വ്യക്തിഗത ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല/ ടിഷ്യു കൊണ്ട് മൂക്കും വായും മൂടുക, കൈ ശുചിത്വം എന്നിവ.

എല്ലായ്‌പ്പോഴും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുക.

തൊഴിലുടമയെ / സ്ഥാപന മേധാവിയെ വിവരം അറിയിക്കുക, എല്ലാ കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പാലിച്ചു കൊണ്ട് വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ ഓഫീസിലോ ജോലിചെയ്യാം.

രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

5. കേരളത്തിനു പുറത്തു നിന്ന് അന്തര്‍സംസ്ഥാന / അന്തര്‍ദ്ദേശീയ യാത്ര കഴിഞ്ഞ് എത്തിയവര്‍

14 ദിവസം വീട്ടില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ വക സ്ഥാപനത്തില്‍ സമ്ബര്‍ക്ക വിലക്ക്.

രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

6. ആരോഗ്യപ്രവര്‍ത്തക/കന്‍ - രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ പി. പി. ഇ ക്ക് കേടുപാട് സംഭവിക്കുകയോ ശരിയായി അതിന്റെ ധര്‍മം നിര്‍വഹിക്കുകയോ ചെയ്യാതെ ഇരുന്നാല്‍.

∙ 14 ദിവസം വീട്ടില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ വക സ്ഥാപനത്തില്‍ സമ്ബര്‍ക്ക വിലക്ക്.

7. അക്യൂട്ട് ശ്വാസകോശ അണുബാധ (Acute Respiratory Infection- ARI) അല്ലെങ്കില്‍ ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖം (Influenza Like illness- ILI )

എന്നിവയുള്ള ഏതൊരു വ്യക്തിയും (കോണ്‍‌ടാക്‌ട് / കോവിഡ് സംശയിക്കുന്നയാള്‍ / കേരളത്തിനു പുറത്തു നിന്ന് വരുന്നയാള്‍ എന്നിവര്‍ ഒഴികെ )

കുടുംബഡോക്ടര്‍ / പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍ / ടെലിമെഡിസിന്‍ വഴി ആരോഗ്യസംവിധാനങ്ങളുമായി ബന്ധപ്പെടുക.

ആവശ്യമെങ്കില്‍ കോവിഡ് -19 ടെസ്റ്റുകള്‍ ചെയ്യുക.

രോഗലക്ഷണങ്ങള്‍ മാറുന്നതുവരെ വീട്ടില്‍ / ആശുപത്രിയില്‍ സമ്ബര്‍ക്ക വിലക്കിനു വിധേയമാവുക.

രോഗലക്ഷണങ്ങള്‍ക്കു മറ്റു കാരണങ്ങള്‍ കൊണ്ടാണോ എന്ന വിലയിരുത്തലിന് വിധേയമാവുക.

8. കോണ്‍ട്രാക്റ്റര്‍ മാര്‍ മുഖേന കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍

ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം (Advisory on Quarantine and COVID-19 testing of guest workers returning to Kerala No.31/F2/2020/ Health 18th July 2020)

9. ബിസിനസ്സ് സംബന്ധമായ / മറ്റ് ആവശ്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹ്രസ്വ സന്ദര്‍ശനം -

G.O (Rt)No.1880/2020/CAD dated 14.06.2020 പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുക.

പ്രത്യേക പാസ് വാങ്ങിയതിന് ശേഷം സംസ്ഥാനത്ത് എത്തി 7 ദിവസത്തിനുള്ളില്‍ മടങ്ങുക.

10. പ്രത്യേക സാഹചര്യങ്ങള്‍ (പുറത്തുനിന്നുള്ള പൗരന്മാര്‍ പരീക്ഷകള്‍ക്കായി വരുമ്ബോള്‍ ).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (9 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (10 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (10 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (11 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (12 hours ago)

Malayali Vartha Recommends