നുണപരിശോധനയിലൂടെ പുറത്തു വരട്ടെ... ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കി കലാഭവന്‍ സോബി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കി കലാഭവന്‍ സോബി. ഈ പേരുകള്‍ താന്‍ നിലവില്‍ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ലന്നും പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ എന്നുമാണ് നിലപാട്.
പേരുകള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ബ്രെയിന്‍ മാപ്പ് ചെയ്തോളൂ; അപ്പോള്‍ പേര് പറയാമെന്നാണ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് തന്നോടൊപ്പം പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തയാറാകുന്നത് എന്നാണ് മനസിലാക്കുന്നത്. നുണ പരിശോധന നടത്തുകയാണെങ്കില്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹംഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന്‍ തയാറാണ് എന്ന വിവരം കഴിഞ്ഞ ഏഴാം തീയതി എഴുതിക്കൊടുത്തിട്ടുണ്ട്. അന്വേഷണം ചിലര്‍ പറയുന്ന വഴിക്കാണ് നീങ്ങുന്നതെന്നാണ് മനസിലാകുന്നത്. കണ്ട കാര്യങ്ങള്‍ പറയാന്‍ ആകെ അവസരം ലഭിച്ചത് സിബിഐയോട് മാത്രമാണ്. ക്രൈംബ്രാഞ്ച് കേസന്വേഷിക്കുമ്ബോള്‍ അതിനു സാധിച്ചിരുന്നില്ല. അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന കാര്യം മാധ്യമങ്ങളോട് തുടക്കം മുതല്‍ പറയുന്നതാണ്. അതു തന്നെ സിബിഐയോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന സമയം ഉള്‍പ്പടെ പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും സിബിഐയോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നുണ പരിശോധന ആവശ്യപ്പെട്ടത്. പേരുകള്‍ ഇപ്പോള്‍ പറഞ്ഞാല്‍ അതിന്റെ പേരില്‍ ചിലര്‍ക്ക് തന്നോട് വൈരാഗ്യമുണ്ടാകും. എന്നാല്‍ ഉറക്കിക്കിടത്തി പറയുമ്ബോള്‍ സത്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടും.
നുണ പരിശോധന നടത്തുമ്ബോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നു പറയുന്നത് ഒഴിവാക്കാനാണ് അഭിഭാഷകന്റെ സാന്നിധ്യം കൂടി ആവശ്യപ്പെടുന്നത്. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടും. കോടതി അനുവദിക്കുമെന്നാണ് അറിയുന്നത്. കേസില്‍ പ്രതിയല്ലാത്തിടത്തോളം തനിക്ക് ഒന്നും പേടിക്കാനില്ല. ഇത് അപകടമരണമല്ല, കൊലപാതകമാണ് എന്നാണ് ഇപ്പോഴും പറയുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷിക്കുന്നത്. പ്രകാശന്‍ തമ്ബിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ കാരണവും അതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇപ്പോള്‍ സോബിയെയോ പ്രകാശന്‍ തമ്ബിയെയോ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണന്‍ പ്രതികരിച്ചു. ഷോബി പരിശോധനയ്ക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. മകള്‍ അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha


























