കേരളാ കോണ്‍ഗ്രസ് ചിഹ്നം ജോസ് കെ മാണിക്ക്... ജോസ്.കെ.മാണിയുടെ പാലായിലെ വീട്ടിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്

കേരളാ കോണ്‍ഗ്രസ് ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. ഉത്തരവ് പുറത്തു വന്നതോടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ.മാണിയുടെ പാലായിലെ വീട്ടിലേക്ക് ഒഴുകി എത്തിയത്. രണ്ടിലകളുമേന്തി അവര്‍ മുദ്രാവാക്യം വിളിച്ചു. ജോസ്.കെ.മാണി പ്രവര്‍ത്തകര്‍ക്ക് മധുരം വിളമ്ബി അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
റോഷി അഗസ്ത്യന്‍ എം.എല്‍.എ, ഫിലിപ്പ് കുഴികുളം, പെണ്ണമ്മ തോമസ്, സിറിയക്ക് ചാഴികാടന്‍, അഡ്വ:ജയ്‌സ് മോന്‍ പരിപ്പീറ്റത്തോട്ട്, ആന്റോ പടിഞ്ഞാറേക്കര ,ജോസഫ് ചാമക്കാല, ജയ്‌സണ്‍മാന്തോട്ടം, സാവിയോ കാവുകാട്ട് എന്നിവര്‍ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























