ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി... ഇന്നലെ രാത്രിയിലായിരുന്നു സംഭവം, പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂര്‍ വിളയില്‍ തെക്കതില്‍ രാജേന്ദ്രന്‍ പിള്ള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അരിനല്ലൂര്‍ അറുവലക്കുന്നില്‍ വച്ചായിരുന്നു ഗൃഹനാഥന് നേരെയുള്ള ആക്രമണം. ഇയാളുടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തെക്കുംഭാഗം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























