സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍.. മരിച്ചത് കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് മരിച്ച മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു . കോഴിക്കോട് മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറം ഒളവട്ടൂർ സ്വദേശിനി ആമിന മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത് . 95 വയസ്സായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്.
കൊല്ലം അഞ്ചൽ കോളേജ് ജംഗ്ഷൻ പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സ്വദേശി വിഷ്ണുവിന്‍റെ ഭാര്യ അശ്വതിഗോപിനാഥും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 26 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു അശ്വതി.
https://www.facebook.com/Malayalivartha

























