സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി.. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്‌ദുള്‍ റഹ്മാനാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അറുപത് വയസുകാരനായ ഇദ്ദേഹത്തിന് ഹൃദ്രോഗവും, പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
കോഴിക്കോട് ജില്ലയില്‍ രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു . മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കണ്ണൂരിലും മലപ്പുറത്തും ഒരോ കൊവിഡ് മരണങ്ങളും ഇന്നുണ്ടായി. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി സത്താര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായിരുന്നു സത്താര്‍. മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ആമിന മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























