Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...

രോഗികളെക്കാൾ രോഗമുക്തി കൂടുതൽ; സംസ്ഥാനത്ത് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2111 പേര്‍ രോഗമുക്തി നേടി; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും രോഗം

01 SEPTEMBER 2020 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ

കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന്‍ (45), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന്‍ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 നിന്നുള്ള പേര്‍ക്കും, വയനാട് ജില്ലയില്‍ 6 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 394 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 78 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 302 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 14 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 134 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 120 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 153 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 286 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 87 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,653 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11), വെള്ളിയാമറ്റം (സബ് വാര്‍ഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 13), കീരമ്പാറ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂര്‍ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി (വാര്‍ഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാര്‍ഡ് 2), കുഴുപ്പിള്ളി (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (6 (സബ് വാര്‍ഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (5), നെടുമ്പ്രം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 580 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ക്ഷാമബത്ത, ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം  (2 minutes ago)

ചണ്ഡീ​ഗഢിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം...  (17 minutes ago)

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം....വായു ഗുണനിലവാര സൂചിക 229 ലെത്തി, ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം  (34 minutes ago)

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ  (44 minutes ago)

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....  (59 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ  (1 hour ago)

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

Israel Election Results നെതന്യാഹുവിന്റെ അടുത്ത നീക്കം  (1 hour ago)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 1,05,560 രൂപ  (2 hours ago)

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി  (2 hours ago)

ചേരാനല്ലൂർ അപകടം... എഎസ്‌ഐ സസ്‌പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും  (3 hours ago)

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (3 hours ago)

Malayali Vartha Recommends