വെഞ്ഞാറമ്മൂടിലെ അരുംകൊല... കോണ്‍ഗ്രസ്സിന്റെ കൊലപാതക മുഖം ഒരിക്കല്‍ കൂടി വെളിപ്പെട്ടുവെന്ന് റിയാദ് കേളി

വെഞ്ഞാറമ്മൂടില്‍ നടന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും ഇരട്ടകൊലപാതകത്തില്‍ ശക്തമായി അപലപിക്കുന്നതായും കേളി. അരുംകൊല ചെയ്ത കോണ്‍ഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
നടുറോഡില്‍ വച്ച് ആസൂത്രിതമായി നടത്തിയ നരഹത്യ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ അരുംകൊല ചെയ്ത കോണ്ഗ്രസ്സിന്റെ പാരമ്ബര്യമാണ് ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെടുന്നത്. പ്രസംഗത്തില്‍ ഗാന്ധിസവും പ്രവര്‍ത്തിയില്‍ ഫാസിസവും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്റെ മൃഗീയതയുടെ ഇരകളാണ് വെഞ്ഞാറന്മൂടില്‍ കൊലചെയ്യപ്പെട്ട യുവാക്കള്‍. യാതൊരു പ്രകോപനവും ഇല്ലാതെ രാഷ്ട്രീയ വൈരാഗ്യത്താല്‍ നടത്തിയ കൊലപാതകത്തില്‍ പൊതു സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും കേളി പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























