ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു

ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു. തിരുവല്ല വള്ളംകുളം സ്വദേശി കെ കെ സോമന്‍ ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത്. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംഭവത്തില്‍ ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കാരണം. ഉറങ്ങിക്കിടക്കുമ്‌ബോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് സോമന്റെ മരണ മൊഴി .ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാമണിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























