ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു ; ഭാര്യ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു. വള്ളംകുളം സ്വദേശി കെ.കെ.സോമന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ സോമന്‍ കഴിഞ്ഞ മാസം 24 മുതല്‍ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തു.
ഉറങ്ങിക്കിടക്കുമ്ബോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് സോമന്റെ മരണമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാമണിയെ അറസ്റ്റ് ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം.
https://www.facebook.com/Malayalivartha
























