സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവും യോഗ്യതയുള്ള അധ്യാപകരും ഇല്ലാത്ത പത്ത് ബിഎഡ് കോളേജുകള്‍ക്ക് അംഗീകാരം നഷ്ടമായി

സംസ്ഥാനത്തെ പത്ത് ബിഎഡ് കോളേജുകളിലെ ബി.എഡ് കോഴ്‌സുകള്‍ക്കുള്ള അംഗീകാരം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ പിന്‍വലിച്ചു. ഇതില്‍ രണ്ട് കോളേജുകളിലെ എം.എഡ് കോഴ്‌സുകള്‍ക്കും അംഗീകാരം നഷ്ടമായി. എന്‍.സി.ടി.ഇ നിശ്ചയിച്ച സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോളജുകള്‍ക്കെതിരായ നടപടി.
ഒമ്ബത് കോളേജുകളിലെ കോഴ്‌സിന് അംഗീകാരം പിന്‍വലിക്കുന്നതിന്റെ മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും എന്‍.സി.ടി.ഇ ദക്ഷിണമേഖല കമ്മിറ്റി യോഗം തീരുമാനിച്ചു. അടിമാലി എസ്.എന്‍.ഡി.പി യോഗം ട്രെയിനിങ് കോളജ്, കൊല്ലം കര്‍മലറാണി എന്നീ ട്രെയിനിങ് കോളേജുകളില്‍ ബി.എഡ്, എം.എഡ് കോഴ്‌സുകള്‍ക്കുള്ള അംഗീകാരമാണ് പിന്‍വലിച്ചത്. അരീക്കോട് സുല്ലമുസ്സലാം, തിരുവനന്തപുരം മരകുളം സെന്റ് ജേക്കബ്‌സ് ട്രെയിനിങ് കോളേജ്, കോഴിക്കോട് മലാപ്പറമ്ബ് പ്രൊവിഡന്‍സ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഫോര്‍ വിമന്‍, ആലത്തൂര്‍ ബി.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം കോട്ടുകാല്‍ മരുതൂര്‍കോണം പട്ടംതാണുപിള്ള മൊമ്മോറിയല്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, പെരിങ്ങമല ഇഖ്ബാല്‍ ട്രെയിനിങ് കോളേജ്, മലപ്പുറം വാഴക്കാട് ദാറുല്‍ ഉലൂം ട്രെയിനിങ് കോളേജ്, തലശ്ശേരി പെരിങ്ങത്തൂര്‍ എം.ഇ.സി.എഫ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ എന്നിവിടങ്ങളില്‍ ബി.എഡ് കോഴ്‌സുകള്‍ക്കുള്ള അംഗീകാരം പിന്‍വലിച്ചു.
ഇതോടെ ഈ കോളേജുകളില്‍ 202021 വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താനാകില്ല. അരീക്കോട് മജ്മഅ്, മേപ്പയ്യൂര്‍ സലഫി, പെരിയ ഡോ. അംബേദ്ക്കര്‍ കോളജ്, ചേലേമ്ബ്ര ദേവകിഅമ്മ, ആലപ്പുഴ മുതുകുളം നോര്‍ത്ത് ബുദ്ധ കോളജ്, പുല്‍പ്പള്ളി സി.കെ രാഘവന്‍ മെമ്മോറിയല്‍, പെരുമ്ബിലാവ് അന്‍സാര്‍, മൂത്തകുന്നം എസ്.എന്‍.എം, ബാലുശ്ശേരി കെ.ഇ.ടി എന്നീ ട്രെയിനിങ് കോളേജുകളിലെ ബി.എഡ് കോഴ്‌സുകളുടെ അംഗീകാരം പിന്‍വലിക്കുന്നതിന്റെ മുന്നോടിയായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുള്ള തീരുമാനം.
21 ദിവസത്തിനകം പോരായ്മകള്‍ പരിഹരിച്ച രേഖകള്‍ സഹിതം നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. തിരുവല്ല ടൈറ്റസ് രണ്ട്, വര്‍ക്കല ചാവര്‍കോട് മെറ്റ്ക ഇന്‍സ്റ്റിറ്റിയൂട്ട്, വൈക്കം എം.ജി യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ എന്നീ ട്രെയിനിങ് കോളേജുകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കുന്നതിന് അവസാന ഓര്‍മപ്പെടുത്തല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ ഏതാനും കോളേജുകളുടെ അംഗീകാരവും എന്‍.സി.ടി.ഇ പിന്‍വലിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























