Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കന്യാസ്ത്രീ ആയ അദ്ധ്യാപികയുടെ ഓണാശംസ കുരിശായി : സ്കൂളിൻ്റെ ഗ്രൂപ്പിലിട്ട ഓണാശംസ ചോർന്നു: വാമനനെ അപമാനിച്ചതിനെതിരെ ഹൈന്ദവ സംഘടനകൾ: പ്രതിഷേധത്തിനൊടുവിൽ മാപ്പ്...!

01 SEPTEMBER 2020 11:00 PM IST
മലയാളി വാര്‍ത്ത

കോട്ടയം : കന്യാസ്ത്രീയായ പ്രഥമാദ്ധ്യാപിക വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട ഓണാശംസ കുരിശായി. നെടുംകുന്നം സെൻ്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ അധ്യാപികയായ സ്കൂൾ സി.മാത്യൂസ് സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂളിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട ഓണാശംസയാണ് വിവാദമായി മാറിയത്. ഓണാശംസയിൽ മഹാബലിയെയും, വാമനനെയും പരാമർശിക്കുകയും , യേശുക്രിസ്തുവിനെ പ്രകീർത്തിക്കുകയും ചെയ്യുകയായിരുന്നു.

സ്കൂളിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ അദ്ധ്യാപിക തിരുവോണ ദിവസം ഇട്ട സന്ദേശം, തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയാണ് പുറത്തുവന്നത്. മഹാബലി ചക്രവർത്തി ചവിട്ടേറ്റ് ഏറ്റവൻ ആണെന്നും ചവിട്ടേറ്റവനെന്നും താഴ്ന്നു പോയിട്ടേ ഉള്ളൂ എന്നുമാണ് സിസ്റ്റർ സന്ദേശത്തിൽ വ്യക്തമാക്കിയത്. ദാനം കൈനീട്ടി വാങ്ങിയവൻ, മഹാബലിയെ ചവിട്ടി താഴ്ത്തുകയായിരുന്നു. ദാനം നൽകുന്നവൻ എന്നും ചവിട്ടേൽക്കുകയാണ്.

കൊടുക്കുന്നവന് ചവിട്ടേൽക്കുമ്പോൾ , ചവിട്ടുന്നവൻ വാമനനാകുന്നു - എന്ന കന്യാസ്ത്രീയുടെ പരാമർശമാണ് വിവാദമായി മാറിയത്. തുടർന്ന് യേശുക്രിസ്തുവിനെ കഥയിലേയ്ക്ക് ഉപമിച്ച് കന്യാസ്ത്രീയായ അധ്യാപിക ഓണാശംസ നൽകുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ ചൊവ്വാഴ്ച രാവിലെ കന്യാസ്ത്രീയ്ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയത്.

ആദ്യം പ്രതിഷേധം പ്രസ്താവനയായി പുറത്തിറക്കിയ ഹിന്ദു ഐക്യവേദി അദ്ധ്യാപികയ്ക്കെതിരായി സ്കൂളിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തി. ഓണത്തിൻ്റെ സന്ദേശത്തെ മതവിഭാഗീയതയുടെ കാഴ്ചപ്പാടിൽ വളച്ചൊടിച്ചു കൊണ്ട് നെടുംകുന്നം സെൻറ് തെരേസാസ് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക നടത്തിയ ഓണസന്ദേശം കേരളത്തിൻ്റെ മത സൗഹാർദ്ദത്തെ തകർക്കുന്നതിനാൽ പിൻവലിച്ചു മാപ്പ് പറയണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ ജനറൽ സെകട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.

തുടർന്ന് ഹിന്ദു ഐക്യവേദി കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സ്കൂളിൻ്റെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ പ്രധാന അദ്ധ്യാപിക പരസ്യമായി മാപ്പ് പറയുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

സ്കൂളിനു മുന്നിൽ നടന്ന ധർണ്ണയ്ക്ക് ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.എൻ.കൃഷ്ണൻകുട്ടി പണിക്കർ, താലൂക്ക് പ്രസിഡൻറ് മണി മൈലമൺ, മഹിളാ ഐക്യവേദി താലൂക്ക് സെക്രട്ടറി സ്മിത, പഞ്ചായത്ത് ഭാരവാഹികളായ ജയകുമാർ, സുനിൽ, രഘുദേവ് എന്നിവർ നേതൃത്വം നൽകി.

സംഭവം വിവാദമാകുകയും സ്കൂളിലേയ്ക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തുകയും ചെയ്തതോടെ അദ്ധ്യാപിക പ്രസ്താവനയിൽ നിന്നും പിന്മാറുകയായിരുന്നു. നിയമ നടപടികളിലേയ്ക്ക് ഹിന്ദു ഐക്യവേദി പോയിരുന്നെങ്കിൽ , സർക്കാർ ശമ്പളം പറ്റുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപിക എന്ന നിലയിൽ ഇവരുടെ ജോലി വരെ നഷ്ടമായേനെ. ഇത് കൂടാതെ ജയിലിൽ ആകണ്ട സാഹചര്യവും ഉണ്ടായേനെ. ഇത് ഒഴിവാക്കാൻ അദ്ധ്യാപിക ആദ്യം വെള്ള പേപ്പറിൽ മാപ്പ് എഴുതി നൽകി. എന്നാൽ , പ്രതിഷേധം ശക്തമായതോടെ അദ്ധ്യാപിക വീഡിയോയിലൂടെ മാപ്പ് പറയുകയും ഇത് പുറത്ത് വിടുകയുമായിരുന്നു.

മത വികാരം വ്രണപ്പെടുത്തിയ തെരേസാസ് ഹൈസ്കൂൾ പ്രധാനാധ്യപികക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പ്രക്ഷോഭ പരിപാടികൾ അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends