'പച്ചക്കറി തോട്ടവും മീൻ കുളവും കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും വായനശാലയും നാടിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാനുള്ള കേന്ദ്രവും എന്തിനേറെ പരാതിപ്പെട്ടി വരെ ഒരുക്കി വര്ക്കല പോലീസ് നാടിനു അഭിമാനമായി തല ഉയർത്തി നില്ക്കുന്നു...!! അഭിനന്ദനം അറിയിച്ച് അരുൺ ഗോപി
വർക്കലയുടെ പുതിയ പോലീസ് സ്റ്റേഷൻ മന്ദിരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അരുൺ ഗോപി. പോലീസ് സ്റ്റേഷൻ എന്ന ഭയചകിതമായ അന്തരീക്ഷം മാറ്റിമറിച്ച് പച്ചക്കറി തോട്ടവും മീൻ കുളവും കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും വായനശാലയും നാടിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാനുള്ള കേന്ദ്രവും എന്തിനേറെ പരാതിപ്പെട്ടി വരെ ഒരുക്കി വര്ക്കല പോലീസ് നാടിനു അഭിമാനമായി തല ഉയർത്തി നില്ക്കുന്നു...!! എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ഈ കാണുന്ന കെട്ടിടം കണ്ടാൽ കലാമണ്ഡലമോ സാംസകാരിക കലാ നിലയമോ ആണെന്ന് മാത്രമേ തോന്നു.... എന്നാൽ ഇതു വർക്കലയുടെ പുതിയ പോലീസ് സ്റ്റേഷൻ മന്ദിരമാണ്...!! ഈ കെട്ടിടത്തിന് ചുറ്റുമാണ് വര്ക്കല പട്ടണം.. അതുകൊണ്ടു തന്നെ ഇനി വർക്കലയുടെ പുതിയ മുഖമായി മാറും ഈ കെട്ടിടം..!! പോലീസ് സ്റ്റേഷൻ ഭയചകിതമായ അന്തരീക്ഷം സൃഷ്ട്ടിക്കുന്ന ഒന്നാണ് എന്ന ചിന്ത പോലും ഇനി വർക്കലക്കാർക്കു വേണ്ട...!! കാരണം പച്ചക്കറി തോട്ടവും മീൻ കുളവും കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും വായനശാലയും നാടിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാനുള്ള കേന്ദ്രവും എന്തിനേറെ പരാതിപ്പെട്ടി വരെ ഒരുക്കി വര്ക്കല പോലീസ് നാടിനു അഭിമാനമായി തല ഉയർത്തി നില്ക്കുന്നു...!! ഇതിന്റെ പിന്നിൽ ചിലരെ കുറിച്ച് പറയാതെ വയ്യ...
നാടിൻറെ പ്രിയ ജനനായകൻ അഡ്വ ജോയ് MLA അദ്ദേഹത്തിന്റെ വളരെ വലിയ പ്രയത്നവും ചിന്തയും ഉറക്കമില്ലാത്ത രാത്രികളും ഇതിനുപിന്നിലുണ്ട്... അദ്ദേഹം നാടിനായി നിലകൊണ്ടതിന്റെ നേർക്കാഴ്ചയാണ് ഈ സ്വപ്ന സമാന കെട്ടിടം... ഹൃദയപൂർവ്വം നന്ദി..!! അതുപോലെ വളരെ വ്യക്തമായ ബോധ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഇതിനായി നിലകൊണ്ട കഠിന പ്രയത്നം നടത്തി ഇങ്ങനെ ഒരു സ്വപ്നം സഫലമാകുമ്പോൾ സ്വന്തം വീട് പണി തീർത്ത ഗൃഹനാഥനെ പോലെ ആത്മസംതൃപ്തിയിൽ നില്ക്കുന്ന SHO പ്രിയ ഗോപകുമാർ CI നന്ദി...!!
ഓരോരുത്തർക്കും നന്ദി..!! ഒരു പോലീസ് സ്റ്റേഷൻ കൃത്യമായ കടമ നിറവേറ്റിയാൽ ആ നാട് നന്മകളാൽ നിറയും... പാവപ്പെട്ടവന്റെ സുപ്രീം കോടതിയാണ് ഒരോ പോലീസ് സ്റ്റേഷനും..!! ഈ നാട്ടിലെ ഓരോരുത്തർക്കും നീതിയും നന്മയും നല്കാൻ നിങ്ങൾക്ക് കഴിയട്ടെ.....!!
അഭിമാനത്തോടെ...
ഒരു വര്ക്കലകാരൻ
ഇന്ന് പ്രിയ MLA യോടും സി ഐ യോടും കൂടെ പോലീസ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ.
https://www.facebook.com/Malayalivartha
























