പഴയ സുരയല്ല... ചവറ, കുട്ടനാട് ഉപതെരെഞ്ഞെടുപ്പ് ആസന്നമായതോടെ എല്ലാ കണ്ണുകളും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനിലേക്ക്; ശബരിമലയിലുണ്ടാക്കിയ തരംഗത്തിന് ശേഷം സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; എന്‍ഡിഎ സംയുക്ത യോഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് കെ. സുരേന്ദ്രന്

ശബരിമലയില്‍ കയറാനായി ഇരുമുടികെട്ടുമായെത്തിയ കെ. സുരേന്ദ്രനെ ഇല്ലാത്ത കേസുകള്‍ ചാര്‍ത്തി 21 ദിവസമാണ് അകത്തിട്ടത്. അന്ന് സുരേന്ദ്രനെ അകത്തിട്ടവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ സുരേന്ദ്രനെ ഇത്രയേറെ വളര്‍ത്തിയത് ആ ജയില്‍ വാസമാണ്. ഭക്തരുടെ മനസില്‍ ഒരു രക്ഷസാക്ഷി പരിവേഷം സുരേന്ദ്രന് നേടാനായി. ജയിലില്‍ നിന്നും വന്നതോടെ മറ്റൊരു സുരേന്ദ്രനേയാണ് കാണാന്‍ കഴിഞ്ഞത്. ബിജെപിയുടെ യുവത്വത്തിന്റെ മുഖമായി കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി. യഥാര്‍ത്ഥ പ്രതിപക്ഷ നേതാവിനെപ്പോലെ സുരേന്ദ്രന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രശ്‌നത്തിലിടപെടും മുമ്പ് ശക്തമായ അഭിപ്രായത്തിലൂടെയും സമരത്തിലൂടെയും സുരേന്ദ്രന്‍ തന്നെ താരമായി.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വര്‍ണക്കടത്ത് കേസ് ഇത്രയും സജീവമാക്കിയത് സുരേന്ദ്രനാണ്. മാത്രവുമല്ല സെക്രട്ടറിയേറ്റ് തീ പിടുത്തം ഒരു ദേശീയ വിഷയമാക്കി വളര്‍ത്തിയതും സുരേന്ദ്രനാണ്. പ്രതിപക്ഷം എത്തും മുമ്പ് നിമിഷ നേരം കൊണ്ട് സെക്രട്ടറിയേറ്റിനുള്ളില്‍ എത്തി തീപിടുത്തം സജീവ ചര്‍ച്ചയാക്കിയതും സുരേന്ദ്രനാണ്. അവസാനം സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തതും ചര്‍ച്ചയായി.
അങ്ങനെ സുരേന്ദ്രന്‍ നാടുവാഴുന്ന സമയത്താണ് ദേ ഉപതെരഞ്ഞെടുപ്പ് വരുന്നത്. അതിനാല്‍ തന്നെ എല്ലാവരും ഉറ്റുനോക്കുന്നത് കെ. സുരേന്ദ്രനെ തന്നെയാണ്. എന്‍ഡിഎയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും മറ്റ് പ്രബല സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണ്. എല്ലാ പ്രവചനങ്ങളിലും മുന്നിലുണ്ടായിരുന്ന എ. സമ്പത്തും എവി രാജേഷും തോറ്റ് തുന്നം പാടിയത് ശബരിമലയുണ്ടാക്കിയ ഓളത്തിലാണ്. ഇവിടെയെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. അതിനാല്‍ തന്നെയാണ് ഇടതുമുന്നണി ശബരിമല വിഷയത്തില്‍ നിന്നും പിന്നോട്ട് പോയത്.
ഇപ്പോള്‍ ശബരിമല സജീവ ചര്‍ച്ചയിലല്ലെങ്കിലും സ്വര്‍ണക്കടത്തും മയക്കുമരുന്നും പ്രദേശിക വിഷയങ്ങളും ചര്‍ച്ചയാണ്. ഇതിനുള്ളില്‍ പല വിഷയങ്ങള്‍ പുറത്ത് വരികയും ചെയ്യും. ചെന്നിത്തലയ്ക്ക് മുമ്പേ സുരേന്ദ്രന്‍ അവിടെ എത്തുകയും ചെയ്യും. ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളാണ് ഏറെ പ്രധാനം. ഇപ്പോഴത്തെ അവസ്ഥയില്‍ ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ കെ. സുരേന്ദ്രന് നിര്‍ണായക സ്വാധീനം ചെലുത്താനാകും. അതിനുള്ള മുന്നൊരുക്കങ്ങള്‍ സുരേന്ദ്രന്‍ ഒരുക്കിക്കഴിഞ്ഞു.
ചവറ, കുട്ടനാട് ഉപതെരെഞ്ഞെടുപ്പുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ എന്‍ഡിഎ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. കേരളത്തില്‍ എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റത്തിന്റെ അടിത്തറ ഇടുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും മുന്നണി മത്സരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കൊല്ലത്തു ചേര്‍ന്ന ബിജെപി ബിഡിജെഎസ് സംസ്ഥാനതല ഉഭയക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
സ്വര്‍ണക്കടത്തിലും അഴിമതിയിലും മുങ്ങികുളിച്ച ഭരണപക്ഷത്തിനെതിരെ കേരളത്തില്‍ ജനവികാരം ശക്തമാണ്. നേതൃത്വപ്രതിസന്ധിയും പടലപ്പിണക്കവും തമ്മിലടിയും കാരണം യുഡിഎഫിന് ജനവികാരം പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചതെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ നയങ്ങള്‍ക്കുള്ള അംഗീകാരമാവും തദ്ദേശ തിരഞ്ഞെടുപ്പെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഇനി തെരഞ്ഞെടുപ്പിന്റെ കാലമാണ്. ആദ്യം ഉപതെരഞ്ഞെടുപ്പ്. അത് കഴിഞ്ഞ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്. അതും കഴിയുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ്. എല്ലാം കൂടിയാകുമ്പോള്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും കോള് തന്നെയാണ്. സുരേന്ദ്രനാകട്ടെ പഴയ സുരേന്ദ്രനല്ല താനും. എല്ലാം വഴിയേ കാണാം.
" f
https://www.facebook.com/Malayalivartha