മറയൂരില്‍ കരടിയുടെ ആക്രമണത്തില്‍ പന്ത്രണ്ടുവയസുകാരന് പരുക്ക്

മറയൂരില്‍ പുതുക്കുടി ആദിവാസി കോളനിയിലെ പന്ത്രണ്ടുവയസുകാരന് കരടിയുടെ ആക്രമണത്തില്‍ പരുക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അരുള്‍കുമാറിന്റെ മകന്‍ കാളിമുത്തുവിന് പരുക്കേറ്റത്.
വീട് നിര്‍മാണത്തിനാവശ്യമായ വള്ളി ശേഖരിക്കാന്‍ പിതാവിനും സഹോദരന്‍ വിജയകുമാറിനുമൊപ്പം കുടിയില്‍നിന്നു രണ്ട് കിലോമീറ്റര്‍ അകലെയുള്ള തൂക്കണ്ണന്‍ തിട്ടയിലെത്തിയതായിരുന്നു കാളിമുത്തു.
വള്ളി ശേഖരിക്കുന്നതിനിടെ പൊന്തക്കാടിനുള്ളില്‍നിന്നു പാഞ്ഞെത്തിയ കരടി അരുള്‍ കുമാറിനേയും വിജയ കുമാറിനേയും മറികടന്നാണ് ചാടി കാളിമുത്തുവിനെ ആക്രമിച്ചത്. മറ്റുരണ്ടുപേരും ഒച്ചവച്ചതോടെയാണ് കരടി പിന്‍മാറിയത്. വലത് കാല്‍മുട്ടിന് സാരമായി പരുക്കേറ്റ കാളിമുത്തുവിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
മൂന്ന് കരടികള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് വെള്ള വരയോടുകൂടിയ ആണ്‍ കരടിയാണ് ആക്രമിച്ചതെന്നും അരുള്‍ കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha