തലയില്‍ കൈവച്ചു കോടിയേരി.... അമിത് ഷായും ഡോവലും കടുപ്പിച്ചു ബിനീഷിനെ ഇ ഡി ഇങ്ങെടുത്തു സ്വപ്നയ്ക്ക് പിന്നാലെ കോടിയേരിപുത്രനും ?

കൊടുക്കുന്നെങ്കില്‍ ദാ ഇങ്ങനെ പത്തിനോക്കി തന്നെ കൊടുക്കണം .പാടത്തു പണിയും വരമ്പത്തു കൂലിയുമായി സി പി എമ്മിനെ മൊത്തത്തില്‍ ഊര്‍ജ്ജസ്വലമാക്കാന്‍ സംസ്ഥാന സെക്രട്ടറി പദം അണിഞ്ഞ കോടിയേരി ഇപ്പോള്‍ മൂക്ക് കൊണ്ട് ക്ഷ......,ത്ര.......വരയ്ക്കുകയാണ് . മൂത്ത മകന്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ കാരണം ജീവിതം മടുത്ത സഖാവിന് കരണകുറ്റിക്ക് കിട്ടിയ അടിയായിപ്പോയി ഇളയമകന്റെ ഈ കള്ളക്കടത്തു ബന്ധം . ഹൈടെക്ക് സംവിധാനങ്ങളുടെ ഈ നൂറ്റാണ്ടില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരന് ഇങ്ങനൊരു ഗതി വരുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല .
അനൂപ് മുഹമ്മദ് എല്ലാം വെട്ടിത്തുറന്ന് പറഞ്ഞതോടെ തന്നെ കോടിയേരി സഖാവിന്റെ ഈ പ്രിയപുത്രന്‍ ആപ്പിലായി എന്നത് വ്യക്തം .അന്വേഷണ ഉദ്യോഗസ്ഥരുടെ മാരത്തണ്‍ ചോദ്യം ചെയ്യല്‍ കൂടി കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായി . ബിനീഷ് പല കാര്യങ്ങളും മനഃപൂര്‍വമായി മറയ്ക്കുകയാണ് .അന്വേഷണത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്ന തരത്തിലായിരുന്നു സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായുള്ള ലഹരിമരുന്ന് സംഘത്തിന്റെ ബന്ധം വ്യക്തമാക്കുന്ന ഏതാനും ചില സൂചനകള്‍ കൊണ്ടെത്തിച്ചത് .
സംസ്ഥാന മുഖ്യമന്ത്രിയുടെ വലംകൈയായിരുന്ന ശിവശങ്കര്‍ ആപ്പിലായപ്പോള്‍ കൈകാലിട്ടടിച്ച സര്‍ക്കാര്‍ അതിലും ഭീകരമായ അവസ്ഥയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത് .കള്ളക്കടത്ത് കേസില്‍ യാഥാര്‍ഥ്യം പുറത്തുവരാന്‍ എന്‍ ഐ എ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അവരുടെ അന്വേഷണത്തിന് ഊര്‍ജവും ശരിയായ ദിശാബോധവും നല്‍കിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് .ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ഇ ഡി പ്രഥമദൃഷ്ട്യാ അന്വേഷണം ആരംഭിച്ചത് ,അതിനാല്‍ തന്നെ അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ആരായാന്‍ ഇനിയും ബിനീഷിനെ വിളിപ്പിക്കും എന്നത് വ്യക്തമാണ് .കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് ഇ ഡി യുടെ അന്വേഷണം നീങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് .
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതിനാല്‍ തന്നെ ബിനീഷിന്റെ മേല്‍ വന്നുവീണിരിക്കുന്ന ഈ ആരോപണം അങ്ങേയറ്റം ഗുരുതരമുള്ളതായി കഴിഞ്ഞു .കേസുമായി ബന്ധപ്പെട്ട് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇഡിയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരിക്കുകയാണ് . കേസില്‍ ഇഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്തതും വലിയ ആശങ്കയാണ് ഉളവാക്കുന്നത് .സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്.
എന്നതിനാല്‍ തന്നെ നിലവില്‍ ലഭ്യമായ വിവരം പുറത്തുവിട്ടിട്ടില്ല .ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധവും ബിനീഷിനു ഊരാക്കുടുക്കായിരിക്കുകയാണ് .
അതിനൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങ്ങിനുള്ള കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനവുമായി ബിനീഷിന്റെ ബന്ധവും പരിശോധിച്ചു. ഈ സ്ഥാപനത്തില്‍നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കമ്മിഷന്‍ ലഭിച്ചിരുന്നു. 2015ല്‍ തുടങ്ങിയ ശേഷം പ്രവര്‍ത്തനം നിലച്ച 2 കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തവും പരിശോധിക്കും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു പ്രതികളുമായുള്ള ബന്ധം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .അതിനിടയിലാണ് ബിനേഷിന്റെ സഹായത്തോടെ കള്ളക്കടത്തു സംഘത്തിലെ മുഖ്യപ്രതിയുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ചുള്ള സൂചനയും പുറത്തുവരുന്നത് .
L
https://www.facebook.com/Malayalivartha