ഒരു കുപ്പി കള്ള് വേണം ; ഒന്ന് തിരിഞ്ഞതും തലയിൽ ഇരുമ്പ് വടി കൊണ്ട് അടി; കേരളത്തെ ഞെട്ടിച്ച് റിപ്പർ മോഡൽ വീണ്ടും; അവരുടെ ലക്ഷ്യം മറ്റൊന്ന്; ഇനിയും വൈകിയാൽ അപകടം

കേരളത്തിൽ വീണ്ടും റിപ്പർ മോഡൽ ആക്രമണം പതിവാകുന്നു.... കഴിഞ്ഞ ജൂൺ അഞ്ചാം തീയതി നടന്നത് കേരളത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളായിരുന്നു.. ആക്രമണത്തിൽ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് രണ്ടുപേർ. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ വീണ്ടും കേരളത്തിൽ കാണപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലോടെ നാം ഇരിക്കേണ്ട ആവശ്യമുണ്ട്. കഴിഞ്ഞ ജൂൺ അഞ്ചിന് രാവിലെ എട്ടു മണിയോടെ തൃശൂർ പേരാമ്പ്ര കള്ളു ഷാപ്പ് മാനേജരെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു ഈ സംഘം . ബൈക്കിൽ എത്തിയ രണ്ടു പേരായിരുന്നു അക്രമികൾ. ബൈക്കിൽ എത്തിയ ശേഷം ഇവർ ആക്രമണം അഴിച്ച് വിടുകയായിരുന്നു . ആദ്യം ഇവർ ഒരു കുപ്പി കള്ളു വാങ്ങി കുടിച്ചു. അതിന് ശേഷം പാഴ്സൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു . എന്നാൽ ഇവരുടെ ആവശ്യപ്രകാരം കുപ്പിയിൽ കള്ളു നിറയ്ക്കുന്നതിനിടെയായിരുന്നു ആ അപ്രതീക്ഷിത ആക്രമണം നടന്നത് . മാനേജരെ തലയ്ക്കു പുറകിൽ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു . അടിയുടെ ആഘാതത്തിൽ നെറ്റി ഭിത്തിയിൽ ഇടിച്ചു മുറിയുകയും ചെയ്തു . നാൽപതുകാരനായ ഷാപ്പ് മാനേജർക്കു തലയുടെ പുറകിലും മുന്നിലും മുറിവ് പറ്റിയിട്ടുണ്ട് . മാത്രമല്ല ഒട്ടേറെ തുന്നിക്കെട്ടുകൾ ഉണ്ട് . പിന്നീട് അങ്ങോട്ട് ദിവസങ്ങൾ നീണ്ട ആശുപത്രി വാസമായിരുന്നു അദ്ദേഹത്തിന് . രണ്ടു പവന്റെ മാലയാണു തട്ടിയെടുത്തു കൊണ്ടുപ്പോയത്. പ്രതികളെ തിരിച്ചറിയാൻ ആവുന്നത്ര പൊലീസ് ശ്രമിക്കുകയും ചെയ്തിരുന്നു . എന്നാൽ സിസിടിവി ക്യാമറകൾ വ്യാപകമായി പരിശോധിക്കുകയും ചെയ്തുവെങ്കിലും പ്രതികളെ കുറിച്ചുള്ള യാതൊരു സൂചനകളും ഇതുവരെയും കിട്ടിയിട്ടില്ല.
ഇദ്ദേഹത്തെ കൂടാതെ മറ്റൊരു തയ്യൽക്കാരിക്കു നേരെയും ആക്രമണം നടന്നിരുന്നു. തൃശൂർ ആമ്പല്ലൂരിൽ പട്ടാപ്പകൽ തയ്യൽക്കടയിലും അക്രമം നടക്കുകയായിരുന്നു . എന്നാൽ അവിടെ ഒരാൾ മാത്രമായിരുന്നു ആക്രമണത്തിന് ഇരയായത് . തുണി തയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചു നിൽക്കുന്നതിനിടെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു . ഇരുമ്പ് പൈപ്പ് കൊണ്ടായിരുന്നു അടികൊടുത്തത് . ഇതിന്റെ ആഘാതത്തിൽ തയ്യൽക്കാരിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു . ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ 38കാരി ദിവസങ്ങളോളം വേദന തിന്നു കഴിയുകയായിരുന്നു . കഴുത്തിൽ അണിഞ്ഞിരുന്ന ഒരു പവന്റെ മാല നഷ്ടപ്പെടുകയും ചെയ്തു .
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവുംപകലും അന്വേഷിച്ചു. പാലിയേക്കര ടോൾപ്ലാസ വഴി മോഷ്ടാക്കൾ കടന്നുപോയിട്ടുണ്ടോയെന്നു പരിശോധിച്ചു. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ ഇല്ല. അക്രമികൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കിട്ടി. ഇവർ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിയാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടിയിരുന്നു . സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിടുകയും ചെയ്തു . പൊതുസമൂഹത്തിന്റെ സഹായമുണ്ടെങ്കിൽ പ്രതികളെ വേഗം തിരിച്ചറിയാൻ സാധിക്കുമെന്നാണ് പോലീസ് അറിയിക്കുന്നത് .
ഓരോ ദിവസം വൈകുന്നത് അപകടം കൂട്ടും..ഇരുമ്പ് വടി കൊണ്ടുള്ള ശക്തമായ അടിയാണ് കിട്ടുന്നത്. രണ്ടു പേർക്കും ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണ്. അത്രയും ആഴത്തിൽ മുറിവുണ്ട്. തലയ്ക്കടിച്ചു വീഴ്ത്തി ആളുകളുടെ സ്വർണം തട്ടിയെടുക്കുന്നത് റിപ്പർ മോഡലിലാണ്. അതും പകൽ നേരത്ത്. അപകടകാരികളാണ് ഈ മോഷ്ടാക്കൾ. എത്രയും വേഗം ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.ഒപ്പം നാട്ടുകാരുടെ സഹായം കൂടെ ഉണ്ടെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പത്തിലാകുകയും ചെയ്യും.
https://www.facebook.com/Malayalivartha