രണ്ടാഴ്ച മാത്രം പ്രായമുള്ള ആൺകുട്ടിയെ അച്ഛനും അമ്മയും വിറ്റത് 80,000 രൂപയ്ക്ക് ; കച്ചവടത്തിന് ഇടനിലക്കാരിയായി നിന്നതാകട്ടെ സ്ഥലത്തെ സാമൂഹ്യ പ്രവർത്തകയും....ദാരിദ്യംകൊണ്ടാണ് കുഞ്ഞിനെ വിറ്റത് എന്ന് കുഞ്ഞിന്റെ അമ്മ

ആളിയാർ അങ്കല കുറിച്ചി സ്വദേശികളായ മുരുകവേൽ, സുധ ദമ്പതികളുടെ 20 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണു വിറ്റത് .. കുഞ്ഞിന്റെ അച്ഛന്റെയും അമ്മയുടെയും ദാരിദ്രം മുതലെടുത്താണ് സാമൂഹ്യ പ്രവർത്തക പിഞ്ചു കുഞ്ഞിനെ വിൽക്കാൻ കൂട്ടുനിന്നത്..രാജേഷ് കുമാർ (43), ഭാര്യ ഗോകില (42) എന്നിവരാണ് കുഞ്ഞിനെ 80,000 രൂപ കൊടുത്ത് വാങ്ങിയത് ..
പോദാനൂരിലെ അന്നപുരം സ്വദേശികളാണ് ദമ്പതികൾ. അലിയാറിനടുത്തുള്ള പുളിയങ്കണ്ടി സ്വദേശിയാണ് സാമൂഹിക പ്രവർത്തകയായ നിർമ്മല . ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നുവെന്നും മൂവരും ചേർന്ന് കുട്ടിയെ വാങ്ങാൻ ശ്രമിക്കുയായിരുന്നുവെന്നും പോലീസ് പറഞ്ഞു..ദമ്പതികകളും സാമൂഹിക പ്രവർത്തകയും അടക്കം മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തു ..
സംഭവത്തിൽ പോലീസ് പറയുന്നത് ഇതാണ് ....ആഗസ്റ്റ് 15 നാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ട് അങ്കലകുരിച്ചി സ്വദേശിയായ യുവതിയെ നിർമ്മല സമീപിച്ചു. സാമ്പത്തിക നില മോശമായതിനാൽ കുഞ്ഞിനെ വളർത്താൻ കഴിയുമായിരുന്നില്ലെന്നും അതിനാലാണ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചതെന്നും ആണ് യുവതി പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.
സെപ്തംബർ എട്ടിന് നിർമ്മല യുവതിക്ക് പണം നൽകി കുഞ്ഞിനെ വാങ്ങിയ ശേഷം അന്നപുരത്ത് എത്തി ദമ്പതികൾക്ക് കൈമാറി. ആങ്കലകുരിച്ചിയിലെ ചിലർ സംഭവം അറിഞ്ഞ ശേഷം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ദാരിദ്യംകൊണ്ടാണ് കുഞ്ഞിനെ വിറ്റത് എന്ന് യുവതി അധികൃതർക്ക് മൊഴി നൽകി. തുടർന്നാണ് മൂവരേയും അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha