കോഴിക്കോട് 1.84 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി... നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ആസ്തി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് കണ്ടുകെട്ടിയതെന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് 1.84 കോടി രൂപയുടെ സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയ കാര്യം എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചത്.
2013 നെടുമ്പാശേരി സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികളായ ഫായിസ് ടി.കെയുടെ ഭാര്യ ശബാന, അഷ്റഫ് കല്ലുങ്കല്‍, സുബൈര്‍ വൈ.എം, അബ്ദുല്‍ റഹീം എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.
98.85 ലക്ഷം വില വരുന്ന മൂന്ന് വീടുകളും, കോഴിക്കോട് ഫെഡറല്‍ ബാങ്കിലെ 86 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആരിഫ ഹാരിസ്, ആസിഫ എന്നിവരെ ഉപയോഗിച്ചാണ് പ്രതികള്‍ സ്വര്‍ണം കടത്തിയത്. 17.86 കോടി രൂപ വില വരുന്ന 56 കിലോ സ്വര്‍ണം 2013 അഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍പ്രതികള്‍ നെടുമ്പാശേരി വഴി കടത്തി എന്നായിരുന്നു കേസ്. കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ കോഴിക്കോട് എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. .നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടു സ്ത്രീകളിൽ നിന്നും 20 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഇ.ഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിൽ സി.ബി.ഐയും കേസെടുത്തിട്ടുണ്ട്
https://www.facebook.com/Malayalivartha