വീമ്പടിയൊക്കെ സ്വാഹാ ...ഒടുവില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം പിണറായി സര്‍ക്കാറിന്റെ മന്ത്രിസഭയ്ക്കുള്ളിലും ; എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിൽ

ഒടുവില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം പിണറായി സര്‍ക്കാറിന്റെ മന്ത്രിസഭയ്ക്കുള്ളിലും എത്തിക്കഴിഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തുടക്കം മുതല്‍ തനിക്ക് കേസില്‍ പങ്കില്ലെന്ന് പറഞ്ഞു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച കെ ടി ജലീലിനെയാണ് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരിക്കുന്നത്. തുടക്കം മുതല്‍ ഖുര്‍ആനെ മറയാക്കി കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ഈ ശ്രമങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടും സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞു.
ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ.. അന്വേഷണവുമായി സഹകരിക്കുമെന്നും താന്‍ മാധ്യമങ്ങളോട് എല്ലാം സഹകരിക്കുമെന്നും പറഞ്ഞു ഒളിച്ചുകളിച്ച ജലീല്‍ ചോദ്യം ചെയ്യല്‍ പുറത്ത് അറിയാതിരിക്കാന്‍നല്ലപോലെ ശ്രദ്ധിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. അതുവരെ ആരും മന്ത്രിയെ ചോദ്യം ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് കെടി ജലീല്‍ ആലുവയില്‍ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരില്‍ കണ്ടു ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു.
ആപ്പോഴൊന്നുംതന്നെ മാധ്യമപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചപ്പോഴും ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീല്‍ നിലപാടെടുത്തത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം സ്ഥിതീകരിച്ചത്. രാവിലെ ആലുവയില്‍ നിന്നും അരൂരിലെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കെടി ജലീല്‍ വൈകിട്ടത്തോടെ മലപ്പുറത്തേക്ക് തിരിച്ചു പോയിട്ടുണ്ട്.
എന്തായാലും ഒളിച്ചുവച്ച ആ രഹസ്യം പരസ്യമായതോടെ മന്ത്രിയുടെ രാജി ആവശ്യവും ഉയരുകയാണ്. മന്ത്രി കെ.ടി ജലീൽ രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ ശിവശങ്കറിനെതിരെ നടപടിയെടുത്ത സർക്കാർ എന്തുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ജലീലിന്‍റേത് ദുരൂഹമായ ഇടപെടലാണെന്ന് ആദ്യം മുതലേ ബിജെപി ഉന്നയിച്ചിരുന്നതാണെന്നും അതില്‍ സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇതുവരെ മന്ത്രിക്ക് ലഭിച്ച സംരക്ഷണം മുഖ്യമന്ത്രിയില്‍ നിന്നും ലഭിക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അന്വേഷണം പിണറായി മന്ത്രിസഭയിലേക്ക് നീങ്ങിയതോടെ സര്‍ക്കാറും കടുത്ത പ്രതിരോധതതില്‍ ആയിട്ടുണ്ട്. തെരഞ്ഞെടുപ്പു അടുത്ത ഘട്ടത്തില്‍ വീണ്ടും ഏജന്‍സികള്‍ ചോദ്യം ചെയ്യുമ്ബോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉള്ളത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റും വാങ്ങി വിതരണം ചെയ്ത സംഭവത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കെ ടി ജലീലിനെ ചോജദ്യം ചെയ്തത്. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കില്‍ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും. രണ്ടാം ഘട്ടത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. വീണ്ടും ചോദ്യം ചെയ്യേണ്ട ആവശ്യം വന്നാല്‍ സ്പീക്കറുടേയും ഗവര്‍ണ്ണറുടേയും അനുമതി തേടിയാകും ഇത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണു മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റുകളും വിതരണം ചെയ്തത് പുറത്തുവന്നതും വിവാദമായതും. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണു ചട്ടം. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ, ഇഡി സംഘങ്ങള്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്ര പാഴ്സലിനെക്കുറിച്ച് അന്വേഷിച്ചിരുന്നു.
യുഎഇയില്‍നിന്നു നയതന്ത്ര ബാഗേജുകളായി എത്തിയവ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിലും അവരുടെ വാഹനത്തില്‍ മലപ്പുറത്തേക്കും കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. സ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. സി-ആപ്റ്റില്‍ സൂക്ഷിച്ച പെട്ടിയില്‍നിന്നും മതഗ്രന്ഥത്തിന്റെ സാമ്ബിള്‍ അന്വേഷണ സംഘം തൂക്കമെടുത്ത് പരിശോധിച്ചിരുന്നു. തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയതിനാല്‍ മതഗ്രന്ഥമാണ് എത്തിയതെന്ന വാദം കസ്റ്റംസ് തള്ളി. മറ്റൊരു രാജ്യത്തിലേക്കും നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. ഇതും ജലീലിനെ വെട്ടിലാക്കി.
https://www.facebook.com/Malayalivartha