എം.സി കമറൂദിനെതിരെ കൂടുതല്‍ പരാതികള്‍; ഫാഷന്‍ ഗോള്‍ഡിനെന്ന പേരില്‍ 20 ലക്ഷം രൂപ കടം വാങ്ങിയത് കമറുദീന്‍ തിരിച്ചു തന്നില്ല എന്ന പരാതിയുമായി അബ്ദുള്ള ഹാജി

നിക്ഷേപ തട്ടിപ്പിന് പുറമെ, എം.സി.കമറുദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികള്‍. ഫാഷന്‍ ഗോള്‍ഡിനെന്ന പേരില്‍ 20 ലക്ഷം രൂപ കടം വാങ്ങിയത് കമറുദീന്‍ തിരിച്ചു തന്നില്ല എന്ന പരാതിയുമായി കാസര്‍കോട് ഉദുമയിലെ അബ്ദുള്ള ഹാജി രംഗത്ത്. മുസ്ലിംലീഗ് പാര്‍ട്ടിയുടെ ഉറപ്പുപ്രകാരം ആറു മാസം കൂടി കാക്കുമെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഇരുപത് ലക്ഷത്തിന്റെ ചെക്ക് നല്‍കി. പകരം ഖമര്‍ ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ തീയതി ഇടാതെ ഒപ്പിട്ട ചെക്ക് കമറുദീനും പൂക്കോയ തങ്ങളും അബ്ദുള്ള ഹാജിക്ക് നല്‍കി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ രണ്ടാമത്തെ ഷോറൂം പൂട്ടി 2019 നവംബര്‍ 25ന് ഒറ്റരാത്രികൊണ്ട് ഡയറക്ടര്‍മാരുടെ വീട്ടിലെത്തിച്ചത് അഞ്ചരക്കിലോ സ്വര്‍ണം. ആദ്യഘട്ടത്തില്‍ എട്ടുകോടിയോളം മുടക്കിയ ചന്തേരയിലെ നാല് ഡയറക്ടര്‍മാര്‍ പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെ ജ്വല്ലറി അടയ്ക്കുന്ന സമയത്ത് അകത്തുകയറി അഞ്ചരക്കിലോ സ്വര്‍ണവുമെടുത്ത് പോകുകയായിരുന്നു.
ജ്വല്ലറി പ്രവര്‍ത്തനം അവതാളത്തിലാണെന്ന വിവരം പ്രചരിച്ചത് 2019 ആഗസ്തിലാണ്. വിദേശത്തായിരുന്ന ഡയറക്ടര്‍മാര്‍ ഇതോടെ രഹസ്യമായെത്തി ജ്വല്ലറി പരിശോധിച്ചു. പതിനൊന്നര കിലോ സ്വര്‍ണം സ്‌റ്റോക്കിലുണ്ടായിരുന്നു. എം സി ഖമറുദ്ദീനുമായി ചര്‍ച്ച നടത്തി പ്രതിസന്ധി പരിഹരിക്കാമെന്ന ധാരണയിലെത്തി.
എന്നാല്‍, നവംബറില്‍ കാര്യങ്ങള്‍ തലകീഴായി. വിളിച്ചാല്‍ ഖമറുദ്ദീന്‍ ഫോണെടുക്കാതെയായതോടെ വിദേശത്തുനിന്ന് വീണ്ടുമെത്തി ഡയറക്ടര്‍മാര്‍ അഞ്ചരക്കിലോ സ്വര്‍ണം കടത്തി. ഇതോടെ നവംബറില്‍ ജ്വല്ലറി പൂട്ടി. കാസര്‍കോട്ടെ ജ്വല്ലറിയില്‍നിന്ന് ലീഗ് നേതാക്കള്‍വഴി സ്വര്‍ണം കൊടുത്തവകയില്‍ ഒരു കോടിയിലേറെ രൂപ നല്‍കാനുണ്ട്. ഇക്കാര്യങ്ങള്‍ പുറത്തുവരുമെന്ന് ഭയന്നാണ് നേതൃത്വം ഖമറുദ്ദീനെ കൈവിടാത്തത്.
https://www.facebook.com/Malayalivartha