Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!


ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത , മാദ്ധ്യമ സ്ഥാപനത്തിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങി ഇ.പി.ജയരാജന്‍

14 SEPTEMBER 2020 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...

ലെെഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മകനും ഭാര്യക്കുമെതിരെ വ്യാജവാര്‍ത്ത നല്‍കിയതായി മന്ത്രി ഇ.പി.ജയരാജന്റെ ആരോപണം. വിഷയത്തിൽ നിയമനടപടിക്കൊരുങ്ങി മന്ത്രി ഇ.പി.ജയരാജന്‍. കേരളത്തിലെ ഒരു മാദ്ധ്യമവും ചില രാഷ്‌ട്രീയ എതിരാളികളും ചേര്‍ന്ന്‌ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ കൊണ്ട് നീചമായ ആക്രമണം ‌ നടത്തുന്നുവെന്നും ജയരാജന്‍ പ്രതികരിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ഭാര്യയ്‌ക്കും മക്കള്‍ക്കും എതിരായി മനസ്സാക്ഷിക്ക് ‌ നിരക്കാത്ത ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നും മന്ത്രി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. രാഷ്‌ട്രീയ എതിരാളികളും ചില മാദ്ധ്യമ പ്രതിനിധികളുമാണ്‌ നെറികെട്ട നീക്കങ്ങള്‍ക്കു പിന്നിലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. തുടര്‍ച്ചയായി ആരോപണങ്ങള്‍ വരുമ്ബോള്‍ ജനങ്ങളോട് വസ്‌തുതകള്‍ പറയേണ്ടത് ‌ ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ബാധ്യതയാണെന്നും മകനും ഭാര്യക്കും എതിരായ വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഒരു മാദ്ധ്യമധര്‍മ്മവും കണക്കിലെടുക്കാതെയാണ് കേരളത്തിലെ ഒരു പ്രമുഖ പത്രം തന്റെ ഭാര്യക്കെതിരെ വാര്‍ത്ത നല്‍കിയെന്നും ജയരാജന്‍ പറഞ്ഞു.

'സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത തോമസ്‌ ഐസകിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ഞാന്‍ ക്വാറന്റീനിലായിരുന്നു. ഭാര്യ ക്വാറന്റീനിലായിരുന്നില്ല. കൊവിഡ്‌ പ്രേട്ടോകോള്‍ ലംഘിച്ച്‌ ഭാര്യ അവര്‍ നേരത്തെ ജോലി ചെയ്‌ത കണ്ണൂരിലെ ബാങ്കില്‍ പോയെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. പേരക്കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച്‌ ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ്‌ ഭാര്യ ബാങ്കില്‍ പോയത്‌. സെപ്റ്റംബര്‍ 25, 27 തീയതികളില്‍ രണ്ടു പേരക്കുട്ടികളുടെ പിറന്നാളാണ്. കൊവിഡ്‌ നിയന്ത്രണങ്ങള്‍ പാലിച്ചാണ്‌ എല്ലാ ഇടപാടുകളും നടത്തിയത്‌. ഈ വസ്‌തുതകള്‍ മറച്ചുവച്ചാണ്‌ ഒരു ധാര്‍മ്മികതയും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്‌. ഒരു സ്‌ത്രീയെ വ്യക്തിഹത്യ നടത്താന്‍ മടികാണിക്കാത്ത നെറികെട്ട നിലപാട്‌ ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല. അനാവശ്യമായ ഒരു വിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. മക്കള്‍ മാന്യമായി ജോലി ചെയ്‌തു ജീവിക്കുന്നവരാണ്‌." എന്നും ജയരാജന്‍ പ്രതികരിച്ചു.

തന്റെ മകനെതിരെ പത്രത്തില്‍ വന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത എന്‍ഫോഴ്‌സ്‌മെന്റ്‌ റിപ്പോര്‍ട്ടാണെന്ന രീതിയില്‍ ബി. ജെ.പി അദ്ധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌ പരിഹാസ്യമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളും രാഷ്‌ട്രീയ എതിരാളികളും നടത്തുന്ന കള്ളപ്രചരണം കേരള ജനത തിരിച്ചറിയുമെന്നും എല്ലാ കാലവും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രത്തിനെതിരെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജയരാജന്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിർണായക നേട്ടം കൈവരിച്ച് നാവികസേന.... ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ 'റഫാൽ മറൈൻ' യുദ്ധവിമാനം ആദ്യ ശ്രമത്തിൽ തന്നെ വിജയകരം  (10 minutes ago)

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി  (18 minutes ago)

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു  (32 minutes ago)

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്  (39 minutes ago)

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്  (59 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെൻസസിന്റെ സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് രജിസ്ട്രാർ ജനറൽ... ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും, ജനുവരി 10 മുതൽ 24 വരെ ആളുകൾക്ക് സ്വയം വിവരങ്ങൾ നൽകാം  (1 hour ago)

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം  (1 hour ago)

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (13 hours ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (14 hours ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (14 hours ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (14 hours ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (14 hours ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (14 hours ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (14 hours ago)

Malayali Vartha Recommends