മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തി.... പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്, എന്‍ഐഎ വലയത്തില്‍ ജലീല്‍

മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തി. പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തി കെ.ടി ജലീലിനെ ചോദ്യം ചെയ്തത്. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റില്‍ പരിശോധന നടത്തി.
കഴിഞ്ഞദിവസം മുന്‍കൂട്ടി അറിയിക്കാതെയെത്തിയ ഇവര്‍ സാമ്ബത്തിക ഇടപാടുരേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചെന്നാണു വിവരം. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉന്നതതലസംഘം അടുത്ത മാസമെത്തും.
https://www.facebook.com/Malayalivartha

























