മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..?വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി. വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മാറ്റിയത്. വിനോദയാത്രയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂൾ പി.ടി.എ പ്രസിഡന്റിനെ ചുമതലയിൽനിന്ന് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്.വിനോദയാത്രയ്ക്ക് ആർ.ആർ.ഡി.യുടെ അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്താൻ നിശ്ചയിച്ച യാത്ര അഞ്ചുദിവസം വരെ നീട്ടിയെന്നുമാണ് കണ്ടെത്തൽ.
യാത്രയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചില്ലെന്ന റിപ്പോർട്ടും നടപടിക്ക് കാരണമായി.അതിനിടെ, തനിക്കെതിരായ മദ്യപാന ആരോപണത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ രംഗത്തെത്തി. രക്തപരിശോധനാ ഫലം നെഗറ്റീവായതോടെ താൻ മദ്യപിച്ചെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞതായും വലിയ മാനസിക പ്രയാസമാണ് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യം ജയിക്കുമെന്നതിന്റെ ഉദാഹരണമാണിത്. തനിക്കും കുടുംബത്തിനുമുണ്ടായ മാനസിക വിഷമത്തിന് ആര് മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു.
സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് താനെന്നും ഷിവി കൃഷ്ണൻ പ്രതികരിച്ചു.കമന്റുകൾ..താങ്കളെ അപമാനിച്ച എല്ലാ മുഖ്യധാര മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടവർക്കും കൊണ്ടാടിയ യൂട്യൂബേഴ്സിനും... എല്ലാവർക്കും എതിരെ ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം സാർ. പണം കിട്ടിയാലും ഇല്ലെങ്കിലും കുറെനാൾ ഇവനൊക്കെ കോടതി കയറി ഇറങ്ങട്ടെ. പണം താങ്കൾ അനുഭവിച്ച അപമാനത്തിന്റെ വില ആവുന്നില്ല എന്നറിയാം., സാർ മാനനഷ്ട്ടത്തിനു കേസ് കൊടുക്കാൻ തയ്യാറാവണം ,
ആദ്യം കുരച്ച കുട്ടികളെയും , മാധ്യമങ്ങളെയും ഉൾപ്പെടെ വേണം കേസ് കൊടുക്കുവാൻ , യാതൊരു വിട്ടു വീശ്ച്ചയും ഉണ്ടാവരുത് --, എൻ്റെ വാർത്ത ആദ്യം അറിയിക്കണം എന്ന മൽസരമാണ് വാലും തലയുമില്ലാത്ത വാർത്തകൾ പടച്ചുവിടാൻ കാരണം. വിവരമുള്ളവർ വിവരമില്ലാത്തവരേക്കാളും കഷ്ടമാണ്...,എന്നിങ്ങനെ പോകുന്നു .തനിക്കെതിരെ പൊലീസിൽ പരാതികളൊന്നുമില്ലെന്നും കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായെങ്കിലും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് അത്രയേ അറിവുള്ളൂ. തന്റെ സത്യസന്ധത തെളിയിക്കാനാണ് പരിശോധനയ്ക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പരിശോധനയ്ക്കായി എത്തിയവരിൽ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും പ്രിൻസിപ്പൽ ആരോപിച്ചു.തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























