ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം

ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഡിപോർട്ടിവോ അലാവസിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്തു.
ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാലും റാഫീഞ്ഞയും രണ്ട് ഗോളുകൾ വീതവും ഫെർമിൻ ലോപസും ആന്തണി ഗോർഡനും ഓരോ ഗോൾ വീതവും കരസ്ഥമാക്കി. മരിയാനോ ഡയസാണ് അലാവസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് 30 പോയിൻറായി. നിലവിൽ ലിഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണയുള്ളത്.
https://www.facebook.com/Malayalivartha

























