'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരായ മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ രാഷ്ട്രീയപ്പോര് കനക്കുന്നു. എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് ഇടത് നേതാക്കളും, രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി. മഹാരാജാസ് കോളേജിലെ കോണ്‍വൊക്കേഷന്‍ ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെത്തുടർന്ന് മന്ത്രി റോജി എം ജോൺ ഇറങ്ങിപോവുകയായിരുന്നു.മഹാരാജാസ് കോളജിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
മുദ്രാവാക്യം വിളി കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ ഭാഷ മാത്രമേ തനിക്ക് അറിയൂവെന്നും മന്ത്രി പരിഹസിച്ചു. മഹാരാജാസ് കോളജില്‍ പരിപാടിക്കിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതിനെ വിമര്‍ശിച്ച പിണറായി വിജയനുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.വിദ്യാര്‍ഥികളെ പ്രതിചേര്‍ത്ത നടപടി ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. സര്‍വകലാശാലകളില്‍ ആര്‍.എസ്.എസുകാരെ കുത്തിനിറച്ചപ്പോള്‍ നിസംഗത പാലിച്ചയാളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പിണറായി പോസ്റ്റ് ഒന്ന് വായിക്കാം..മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണവും വിദ്യാർത്ഥികളെ പ്രതിചേർത്ത് പോലീസ് നടത്തുന്ന ഭരണകൂട വേട്ടയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്. എം.ജി സർവ്വകലാശാലയിൽ സംഘപരിവാർ നോമിനിയെ വി.സി.യാക്കിയപ്പോഴും സെനറ്റിലും സിൻഡിക്കേറ്റിലും ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കലിക്കറ്റ് പഠനബോർഡുകളിൽ 32 ആർഎസ്എസുകാരെ നിയമിച്ചപ്പോഴും നിസ്സംഗത പാലിച്ചയാളാണ്
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി. മുൻ ഗവർണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സർവ്വകലാശാലാ വി.സി.യുടെ വിദ്യാർത്ഥിവിരുദ്ധ നടപടികൾക്ക് ഒത്താശ ചെയ്ത സ്ഥലം എംഎൽഎ കൂടിയായമന്ത്രിയുടെ സംഘപരിവാർ വിധേയത്വത്തെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും ചുമത്താത്ത പോലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണ്. വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്നഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും.,,ഇതാണ് പോസ്റ്റ്...ചോദ്യം വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു.., താങ്കളോട് ആരെങ്കിലും പ്രസംഗിക്കുന്നതിനിടയിൽ നാലു മാസം മുന്നേ ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ താങ്കളും താങ്കളുടെ പ്രവർത്തകരുടെയും പ്രതികരണം എന്താകുമെന്ന് ജനങ്ങൾക്ക് നല്ല അറിയാം തള്ളാതെ സാറേ തള്ളാതെ.., വീട്ടിപ്പോയി ചോദിക്കാൻ പറഞ്ഞിട്ടില്ലല്ലോ...?
ചടങ്ങ് തീർന്ന ശേഷം സംസാരിക്കാമെന്നല്ലേ മന്ത്രി ഇംഗ്ലീഷിലും തിരിയാത്തവർക്ക് തിരിയാൻ മലയാളത്തിലും പറഞ്ഞത്..എന്തിനും ന്യായീകരണം കണ്ടെത്തുന്ന ഈ നിലപാടാണ് പാർട്ടിയെ ഈ കോലത്തിൽ കൊണ്ടെത്തിച്ചതെന്ന് മറക്കാതിരിക്കുന്നത് നന്നായിരിക്കും..?23 Mar 2026മാസത്തിൽ കോന്നിയിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിലുണ്ടായിരുന്ന ഒരാളോട് ദേഷ്യത്തോടെ "അത് വീട്ടിൽ പോയി ചോദിച്ചാൽ മതി" എന്ന് പറഞ്ഞത്..ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വിഷയം സംസാരിക്കുമ്പോഴാണ് സദസില്‍ നിന്നും ഒരാള്‍ ചോദ്യം ചോദിക്കാൻ ശ്രമിച്ചത്. 'ഒരു ചോദ്യം' എന്നായിരുന്നു ഇയാൾ പറഞ്ഞത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഇയാൾക്ക് മറുപടിയായി 'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി' എന്ന് പറയുകയായിരുന്നു.
നാടിന്റെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാണ് നമ്മുടെ നാട്ടിലെ റോഡുകളാകെ നല്ല നിലയിലാക്കിയത്. നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ്, കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. ആ ആവശ്യം നിറവേറ്റുന്നതിന് നമ്മുടെ കയ്യില്‍ വേണ്ടത്ര കാശില്ലെന്നാണ് പ്രശ്‌നം. അത് ഖജനാവിനെ ആശ്രയിച്ചാണിരിക്കുന്നത്', എന്നിങ്ങനെ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം നടന്നത്. മറുപടിക്ക് ശേഷം ചെറുപുഞ്ചിരിയോടെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ റോജി എം. ജോണ്‍ മറുപടി നല്‍കിയത്. പ്രതിഷേധക്കാരെ 'കടക്ക് പുറത്ത്' എന്നോ 'വീട്ടില്‍ പോയി ചോദിക്ക്' എന്നോ പറഞ്ഞ് ആട്ടിയോടിക്കണമായിരുന്നുവെന്ന് പിണറായി വിജയനെ പരിഹസിച്ചുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ് തുടങ്ങുന്നത്.മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം..'അല്ലയോ പ്രതിപക്ഷ നേതാവേ... എന്റെ ഭാഗത്തും തെറ്റുണ്ട്. അങ്ങ് പറഞ്ഞത് പോലെ കടക്ക് പുറത്തെന്നോ, വീട്ടില്‍ പോയി ചോദിക്കാനോ പറഞ്ഞ് പ്രതിഷേധക്കാരെആട്ടിവിട്ട് അങ്ങയെ പോലെ ഉന്നതമായ 'ജനാധിപത്യബോധം' ഞാനും കാണിക്കണമായിരുന്നു. അതല്ലെങ്കില്‍ അങ്ങ് ചെയ്തത് പോലെ കയ്യില്‍ ചെടിച്ചട്ടിയോ അല്ലെങ്കില്‍ ഹെല്‍മറ്റോ കൊടുത്ത് കുറച്ച് ആളുകളെകൊണ്ട് 'രക്ഷാപ്രവര്‍ത്തനം' നടത്തിച്ച് അങ്ങയെപ്പോലെ തികഞ്ഞ 'മനുഷ്യത്വം' ഉയര്‍ത്തിപ്പിടിക്കണമായിരുന്നു.
അതുമല്ലെങ്കില്‍ അങ്ങ് ചെയ്തത് പോലെ കറുത്ത ബാനര്‍, കറുത്ത മാസ്‌ക്, കറുത്ത വസ്ത്രം തുടങ്ങിയവയ്ക്ക് പരിപാടിയില്‍ നിരോധനം ഏര്‍പ്പെടുത്തി അങ്ങയെപ്പോലെ പ്രതിഷേധക്കാരോട് ഐക്യപ്പെടണമായിരുന്നു. അങ്ങയുടെ സഹപ്രവര്‍ത്തകരെപ്പോലെ മുദ്രാവാക്യം വിളി കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല. എനിക്ക് ജനാധിപത്യത്തിന്റെ ഭാഷയെ വശമുള്ളു. അതെന്റെ കുറവാണെങ്കില്‍ അതങ്ങനെ തന്നെ തുടരട്ടെ'.എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha






















