Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...


പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...


ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...


മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

വർഷങ്ങളായി കേരളം കാത്തിരുന്ന മുഹൂർത്തമാണ് കേരളത്തിൽ ആഗതമാകാൻ പോകുന്നത്...കഴിഞ്ഞ പത്ത് കൊല്ലം പിണറായി വിജയൻ സർക്കാർ ഇവർക്ക് വേണ്ടിയാണ് അഹോരാത്രം പണിപെട്ടത്...

01 NOVEMBER 2026 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ യുവാവ് മരിച്ച സംഭവം..സുഹൃത്ത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.. സംഭവം പ്രദേശത്ത് വലിയ നടുക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്...

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം..സത്യം തെളിഞ്ഞിട്ടും ശിക്ഷയോ..? പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റി.. സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചില്ല..

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...

ഒടുവിൽ  സി പി എമ്മിന്റെ ട്രഷറിയിലേക്ക് വി ഡി സതീശനും രമേശ്  ചെന്നിത്തലയും.  വർഷങ്ങളായി കേരളം കാത്തിരുന്ന മുഹൂർത്തമാണ് കേരളത്തിൽ ആഗതമാകാൻ പോകുന്നത്. കഴിഞ്ഞ പത്ത് കൊല്ലം പിണറായി വിജയൻ സർക്കാർ ഇവർക്ക് വേണ്ടിയാണ് അഹോരാത്രം പണിപെട്ടത്.  സംസ്ഥാന ഖജനാവിലെ ഒരു വലിയ പങ്ക് ഈ ട്രഷറിക്ക് വേണ്ടിയാണ് പിണറായി വിജയൻ നശിപ്പിച്ചു കളഞ്ഞത്. സംസ്ഥാനത്ത് എന്ത് വികസനം ഉണ്ടെങ്കിലും അത് ഈ ട്രഷറിയുടെ ഉദരത്തിലേക്കാണ്  പിണറായി വിജയൻ സർക്കാർ ഉരുട്ടി ഇറക്കിയത്. ചോദ്യം ചെയ്യുന്നവരെയെല്ലാം   നിഷ്പ്രഭമാക്കാൻ പോകുന്ന ഒരു സിദ്ധിവിശേഷം  ഇവർക്ക്  ഉണ്ടായിരുന്നു. 

 

വികസനത്തിന്റെ പേര് പറഞ്ഞ് കേരളത്തെ കൊള്ളയടിക്കാൻ ഇവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. നിരവധി തവണ അന്നത്തെ കേരള പ്രതിപക്ഷം ഇവരുടെ അഴിമതികളെക്കുറിച്ച് നിയമസഭയിൽ ഉൾപ്പെടെ ഉന്നയിച്ചതാണ്.  എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഒരു ഉന്നതനായ വിശ്വസ്തന്  ഈ ട്രഷറിയിൽ സാമ്പത്തിക നിക്ഷേപം വൻതോതിൽ ഉണ്ടായിരുന്നതായി അക്കാലത്ത് എൻ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഈ ഉന്നതനെ ചോദ്യം ചെയ്യാൻ നിരവധി തവണ വിളിച്ചപ്പോൾ തനിക്ക് പനിയും വയറിളക്കവും ആണെന്ന് പറഞ്ഞ് ഉന്നതൻ  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്വമേധയാ അഡ്മിറ്റായി.   പിന്നീട് എന്തുകൊണ്ട് ഇഡി ഒരു നടപടിക്കും മുതിർന്നില്ല.

 

ഒടുവിൽ പിണറായി സർക്കാരിൻറെ മാനസ പുത്രനായ കിഫ്ബി തന്നെ  ട്രഷറിയുടെ ചരമഗീതം എഴുതി.ആരാണ് ഈ ട്രഷറി ? സാക്ഷാൽ ഊരാളുങ്കൽ ! കിഫ്ബിയിൽ ഉയർന്ന ക്രമക്കേട് ആരോപണങ്ങളിലാണ്  വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ  തീരുമാനിച്ചിരിക്കുന്നത് . ഇന്നലെ  ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താനാണ് മന്ത്രിസഭ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.

കിഫ്ബിക്കെതിരേ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് നടപടി. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നതിന് പിന്നാലെയാണ് കിഫ്ബിയുടെ മുൻകാല പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി നടത്തിയ സമഗ്രമായ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ കിഫ്ബിയുടെ ഭാഗത്തുനിന്നുണ്ടായ നിരവധി നിയമലംഘനങ്ങളും ക്രമക്കേടുകളും വ്യക്തമാക്കിയിരുന്നു.വിദഗ്ധ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ള പ്രധാന അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളുമാണ് വിജിലൻസ് അന്വേഷിക്കുന്നത്.

 

സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വരുംദിവസങ്ങളിൽ അന്വേഷണ നടപടികൾ കൂടുതൽ ശക്തമാക്കുക.എന്നാൽ  കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതിലേക്ക് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്ന മാധ്യമ വാർത്തകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതികരിച്ചു. കിഫ്ബിയുടെ പ്രവൃത്തികളെല്ലാം പൂർണ്ണമായും ഓപ്പൺ ടെൻഡർ വഴി മാത്രമാണ് സൊസൈറ്റിക്ക് ലഭിച്ചിട്ടുള്ളത്. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടും മാത്രമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചതെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും സൊസൈറ്റി അറിയിച്ചു.

 

ഏറ്റെടുത്ത നിർമ്മാണ പ്രവൃത്തികൾ കിഫ്ബിയുടെ വ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും പൂർണ്ണമായും സുതാര്യമാണെന്നും, ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് യാതൊരു ആരോപണവും ഉയർന്നിട്ടില്ലെന്നും ഊരാളുങ്കൽ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്ത് 18,000 കുടുംബങ്ങളുടെ അത്താണിയും കേരളത്തിലെ നാലാമത്തെ വലിയ തൊഴിൽദാതാവുമാണ് ഊരാളുങ്കൽ സൊസൈറ്റി. നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യമുള്ള ഈ വലിയ സഹകരണ പ്രസ്ഥാനത്തെ തളർത്തുന്ന നടപടികൾക്ക് സാമൂഹിക ഉത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും സൊസൈറ്റി ആവശ്യപ്പെട്ടു.

 

എന്നാൽ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ നിലപാടില്‍ പൂര്‍ണ്ണമായും മലക്കംമറിഞ്ഞിരുന്നു.. ഊരാളുങ്കല്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ള 46 പ്രമുഖ ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി സര്‍ക്കാര്‍ വീണ്ടും നീട്ടി നല്‍കിയിരുന്നു. ഇതിനാണ് സർക്കാർ ഇപ്പോൾ പ്രായശ്ചിത്തം ചെയ്തത്. ആഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അക്രഡിറ്റേഷന്‍ നീട്ടി നല്‍കിയിരുന്നത്.. പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ കാലാവധി നീട്ടിയെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയത്. ടെന്‍ഡറില്ലാതെ വന്‍കിട സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ നേരിട്ട് ഏറ്റെടുക്കാനുള്ള പ്രത്യേക അനുമതിയാണ് ഇതിലൂടെ ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ മേയ് 31-നാണ് ഊരാളുങ്കല്‍ അടക്കമുള്ള ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി അവസാനിച്ചത്. തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് ധനവകുപ്പ് ഇളവ് അനുവദിച്ച് ഉത്തരവിറക്കുന്നത്. 46 ഏജന്‍സികളില്‍ ഊരാളുങ്കല്‍ ഉള്‍പ്പെടെ ആറ് സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ ഇതര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവും കൃത്യസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ശേഷിയും പരിഗണിച്ചാണ് കാലാവധി നീട്ടി നല്‍കുന്നതെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവില്‍ ന്യായീകരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളും ആരോപണങ്ങളും മറന്നാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ ഈ നീക്കം.

 

മുമ്പ് പ്രതിപക്ഷത്തായിരുന്ന സമയത്ത് ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാത്തരം ഇടപാടുകളിലും വന്‍ ക്രമക്കേടുണ്ടെന്ന് യു.ഡി.എഫ്. നേതാക്കള്‍ നിരന്തരം ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ഇടനിലക്കാരായി സൊസൈറ്റി പ്രവര്‍ത്തിക്കുന്നു എന്നുവരെ നേതാക്കള്‍ പരസ്യമായി കുറ്റപ്പെടുത്തി. പിണറായി വിജയന്റെ കള്ളപ്പണം വെളുപ്പിക്കല്‍ സ്ഥാപനമാണെന്ന് പോലും ആരോപണം ഉന്നയിച്ചിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഊരാളുങ്കലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനി എങ്ങനെയോ, അതുപോലെയാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഊരാളുങ്കല്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ അട്ടിമറി പരാമര്‍ശം.

 

കേരളത്തില്‍ നടന്ന അഴിമതികളുടെയെല്ലാം പ്രഭവകേന്ദ്രവും മര്‍മ്മസ്ഥാനവും ഊരാളുങ്കലാണെന്നും, ടെന്‍ഡറില്ലാതെ കോടികളുടെ കരാറുകള്‍ നല്‍കി വന്‍ തുക വകമാറ്റിയെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചിരുന്നു. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഇത്തരം വഴിവിട്ട ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഭരണപക്ഷത്തെത്തിയതോടെ മുന്‍ നിലപാടുകളെല്ലാം തള്ളിപ്പറയുന്ന സമീപനമാണ് യു.ഡി.എഫ്. സ്വീകരിച്ചത്. ഊരാളുങ്കലിന്റേത് ഉയര്‍ന്ന നിലവാരമുള്ള പ്രവൃത്തികളാണെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

 

മുമ്പ് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ പരസ്യമായി പുകഴ്ത്തി സംസാരിച്ചിരുന്നു. സൊസൈറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ഗുണനിലവാരത്തില്‍ വീഴ്ച വരുത്താറില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.ഇടതു ഭരണകാലത്ത് ടെന്‍ഡറില്ലാതെ കരാറുകള്‍ നല്‍കുന്നതിനെതിരെ നിയമസഭയിലും പുറത്തും പ്രക്ഷോഭം ഉയര്‍ത്തിയ യു.ഡി.എഫ്., ഇപ്പോള്‍ അതേ ആനുകൂല്യം ഊരാളുങ്കലിന് തുടര്‍ച്ചയായി പുതുക്കി നല്‍കിയതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ അങ്കം മാത്രമായിരുന്നുവെന്ന് വ്യക്തമാകുകയാണ്.എന്നാൽ ഇപ്പോൾ സർക്കാരിന് ബുദ്ധി ഉദിച്ചു. 

പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും നടമാടിയിരുന്ന കാലത്ത് അതിജീവനത്തിനുള്ള മാർഗമായി തുടങ്ങിയ ഊരാളുങ്കൽ സഹകരണ പ്രസ്ഥാനം നൂറാം വയസ്സിലേക്കെത്തിയത് അടുത്തകാലത്താണ്. ചരിത്രം തീർത്തുകൊണ്ടാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി  നൂറു വർഷം പിന്നിട്ടത്. പതിനയ്യായിരത്തോളം തൊഴിലാളികൾ, ആയിരത്തിയഞ്ഞൂറോളം എൻജിനീയർമാർ തുടങ്ങി ഇരുപതിനായിരത്തിലധികം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യുഎൽസിസിഎസ്. കേരളത്തിലെ പല പ്രധാനപ്പട്ട പാലങ്ങളും റോഡുകളും നിർമിച്ചുകൊണ്ടാണ് നിർമാണ രംഗത്ത് അനിഷേധ്യ സാന്നിധ്യമായി ഊരാളുങ്കൽ മാറിയത്. കൂലിപ്പണിക്കാരുടെ സംഘമായി തുടങ്ങിയ യുഎൽസിസിഎസ്, ഐടി സ്ഥാപനമായ യുഎൽ ടെക്നോളജി സൊല്യൂഷൻസിൽ വരെ എത്തിനിൽക്കുന്നു.

 

സ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ വിഭാവനം ചെയ്താണ് സ്ഥാപനം മുന്നോട്ടു പോകുന്നത്.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേബർ സൊസൈറ്റിയും ഏഷ്യയിലെ ഏറ്റവും വലിയ ലേബർ സൊസൈറ്റിയുമാണ് യുഎൽസിസിഎസ്. 36 പൈസ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ ആസ്തി 5,319 കോടി രൂപയാണ്. അന്ന് നാലണയായിരുന്നു ഷെയർ. ഈ വർഷം ഏറ്റെടുത്ത് നടത്തുന്നത് 7,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്. റോഡ്, പാലം, കെട്ടിടങ്ങൾ ഉൾപ്പെടെ 300 നിർമാണങ്ങൾ നടക്കുന്നു. ഇതിൽ 3,000 കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കി. സമൂഹിക പരിഷ്കർത്താവായിരുന്ന വാഗ്ഭടാനന്ദന്റെ പ്രേരണയിലാണ് ഊരാളുങ്കൽ തുടങ്ങിയത്. പണത്തിന്റെ ആവശ്യത്തിനു പരസ്പരം സഹായിക്കാന്‍ ഒരു ‘ഐക്യനാണയസംഘം’ ആണ് ആദ്യം ഉണ്ടാക്കിയത്.

 

 

ജോലി ഇല്ലാതായവർക്കു ജോലി നൽകുന്നതിനായി മറ്റൊരു സംഘം ഉണ്ടാക്കി. ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’. ഈ സംഘം പണികൾ കരാറെടുത്ത് സ്വയം ചെയ്യും. തൊഴിലിനും കൂലിക്കുമൊപ്പം ലാഭവും വീതം വയ്ക്കും. ഈ സംഘമാണ് ഇന്നത്തെ ‘ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി. 1925 ഫെബ്രുവരി 13നാണ് സംഘം റജിസ്റ്റർ ചെയ്തത്. വാഗ്ഭടാനന്തന്റെ ശിഷ്യൻമാരായ 14 പേരായിരുന്നു പ്രചാരകർ. ആദ്യകാലത്ത് കാര്യമായ പണി ലഭിക്കാത്ത അവസ്ഥയും ലാഭമില്ലാത്ത സാഹചര്യവുമായിരുന്നു. തൊഴിലാളികൾക്ക് ജോലി കൊടുക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. അതുകൊണ്ടു തന്നെ ലാഭനഷ്ടങ്ങൾ നോക്കാതെ സ്ഥാപനം പ്രതിസന്ധികളെ തരണം ചെയ്തു. ഇന്ന് 4,000 ഇതര സംസ്ഥാനക്കാരുൾപ്പെടെയുള്ളവർക്ക് യുഎൽസിസിഎസ് ജോലി നൽകുന്നു.

 

യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്‌നോളജി സൊല്യൂഷൻസ്, മെറ്റീരിയൽ ടെസ്റ്റിങ് ലാബായ മാറ്റർ ലാബ്, നിർമാണമേഖലയിലെ കൺസൾട്ടൻസി സ്ഥാപനമായ യുഎൽ ഇൻസൈറ്റ്, അപ്പാർട്ട്‌മെന്റ് നിർമാണമേഖലയിലെ യുഎൽ ഹൗസിങ്, യുഎൽ അഗ്രിക്കൾച്ചർ, തൊഴിൽ നൈപുണ്യപരിശീലനത്തിനുള്ള യുഎൽ സെന്റർ ഓഫ് എക്സലൻസ് തുടങ്ങിയ ഉപസ്ഥാപനങ്ങളും യുഎൽസിസിഎസിന് കീഴിൽ ആരംഭിച്ചവയാണ്. അടുത്തതായി സ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ ആശയം സർക്കാരിൽ സമർപ്പിച്ചു കഴിഞ്ഞു. കൃഷി, നിർമാണം, കല തുടങ്ങി വിവിധ മേഖലകളിൽ പഠനം പൂർത്തിയാക്കി ഇറങ്ങുന്നവർ ആ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രാപ്തരാകുന്ന തരത്തിലാണ് യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്നത്.

 

സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. എന്നാൽ ഇന്ന് സിപി എമ്മിന്റെ ട്രഷറിയാണ്  ഊരാളുങ്കൽ.കേരളം സി പി എമ്മിൻ്റെ പോഷക സംഘടനയായ ഊരാളുങ്കലിന് തീറെഴുതിയത് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതലാണ്.സുപ്രീം കോടതിയെ  ഒരു ഉളുപ്പുമില്ലാതെ പിണറായിയുടെ കേരള സർക്കാർ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.  സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും പഴയ  സർക്കാർ  സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കിയാണ്  കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയിരുന്നു.

 

ഇതിന് എതിരെയുള്ള  ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സ്റ്റാൻഡിങ് കൗൺസൽ സികെ ശശിയാണ് കേരള സർക്കാരിന് വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇതിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത് .  യഥാർത്ഥത്തിൽ എ.കെ.ജി.സെൻററിലെ ഖജനാവ് നിറയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.  ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും  കുഞ്ഞാലികുട്ടിയും  ഇബ്രാഹിംകുഞ്ഞും ചേർന്നാണ്.

 

2015-ൽ ഉമ്മൻചാണ്ടിയാണ്  ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാർ നൽകാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നൽകിയത്. ഇത്  ഒരു സി പി എം പ്രസ്ഥാനമാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു.. ടി.പി ചന്ദ്രശേഖരൻ വധത്തിൽ സി പിഎം നേതാക്കളെ കോൺഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്. 2016 ജനുവരിയിൽ ഉമ്മൻചാണ്ടി ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നൽകി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകൾ ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകാൻ അനുമതി നൽകി. പിണറായിയുടെ ഇടപെടൽ വഴിയാണ് ഇതെന്ന് മനസിലാക്കാം.

 

എൽ.ഡി.എഫ്. സർക്കാർ 2017-ൽ ഇത് 500 കോടിയായും 2019-ൽ 800 കോടിയായും ഉയർത്തി. ഇപ്പോൾ പരിധിയെല്ലാം എടുത്തു കളഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്. ജനങ്ങളുടെ   വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ബാഹ്യ ഏജൻസിയായ  ഊരാളുങ്കൽ സൊസൈറ്റിക്ക്   കരാര്‍ നൽകിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ്.  ഡാറ്റാ ശേഖരിച്ച് സി പി എം ഉന്നതൻെറ അടുത്ത ബന്ധുവുമായി ചേർന്ന് ഡാറ്റാ കച്ചവടം നടത്തുകയായിരുന്നു ശിവശങ്കറിൻ്റെ ലക്ഷൃമെന്ന  സംശയം ഐ .ടി .വിദഗ്ദ്ധർ ഉന്നയിച്ചിരുന്നു. സ്പ്രിംഗ്ളർ ഇടപാടിലും ഇതേ ആരോപണം ശിവശങ്കറിൻ്റെ പേരിൽ ഉയർന്നിരുന്നു.

ശിവശങ്കർ അക്കാലത്ത് നടത്തിയ തട്ടിപ്പുകൾക്കെല്ലാം സി പി എം ഉന്നതൻ്റെ മാനസിക പിന്തുണയുണ്ടായിരുന്നു. ബിസിനസായിരുന്നു ലക്ഷ്യം.കെട്ടിടങ്ങൾ, ആസ്തികൾ എന്നീ വിവരശേഖരണത്തിനൊപ്പമാണ് കുടുംബ വിവരങ്ങള്‍ കൂടി ശേഖരിക്കാന്‍ ഊരാളുങ്കൽ കോപറേറ്റീവ് സൊസൈറ്റിക്ക്  കരാർ നൽകിയത് . വിവരങ്ങള്‍ സര്‍ക്കാര്‍ സെര്‍വറിലേക്കാണ് അപ്്ലോഡ് ചെയ്യുന്നതെന്നാണു ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശദീകരണം.കുടുംബത്തിലെ അംഗങ്ങൾ ,പേര്, വയസ്, ജോലി, വിദ്യാഭ്യാസം ഉൾപ്പെടെ 137 വിവരങ്ങളാണ് ശേഖരിക്കുന്നത്. സർക്കാർ ആസ്തി കണക്കാക്കുന്നതിനു ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം വഴി മാപ്പിങ്ങ്  നടത്താൻ സർക്കാർ തീരുമാനിച്ചത് 2016 ലാണ്.. പദ്ധതി ഊരാളുങ്കലിനെ ഏൽപിക്കാൻ 2017 ലാണ് തീരുമാനിച്ചത്.എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പ് 2018 ലിറക്കിയ ഉത്തരവിൽ മാപ്പിങ്ങിനൊപ്പം സോഷ്യോളജി ഡാറ്റ കൂടി ഉൾപ്പെടുത്തുകയായിരുന്നു. 

 

അതായത് വ്യകതി വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ തന്നെ ഊരാളുങ്കലിനു അനുമതി നൽകി. 50 ലക്ഷത്തിലേറെ രൂപയുടെ കരാർ ഏറ്റെടുക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് നിയമ തടസം നീക്കാൻ 2020ൽ സർക്കാർ പ്രത്യേക ഉത്തരവിറക്കി. ഊരാളുങ്കലിൻ്റെ അഭ്യർഥന പ്രകാരമായിരുന്നു സർക്കാർ നടപടി. വ്യകതി വിവരങ്ങൾ ശേഖരിക്കാൻ വീടൊന്നിനു 110 രൂപയും ആസ്തി വിവരങ്ങൾ ശേഖരിക്കുന്നതിനു ചതുരശ്ര കിലോമീറ്ററിനു 7000 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. 70 തദ്ദേശ സ്ഥാപനങ്ങളുടെ സർവേ പൂർത്തിയായിട്ടുണ്ട്. വ്യകതി വിവരങ്ങൾ ശേഖരിക്കാനുള്ള അനുവാദം ഊരാളുങ്കലിനു കൈമാറിയത് ഇതിനോടകം വിവാദമായിട്ടുണ്ട്. 2016 മുതൽ എം.ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി. അദ്ദേഹത്തിനായിരുന്നു ഐ.റ്റി. വകുപ്പിൻെറയും ചുമതല.

 

എന്നാൽ  വീടുകളിൽനിന്നു വ്യക്തിഗതവിവരങ്ങൾ ശേഖരിക്കാൻ സർക്കാർസർക്കാർ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിയും ഉണ്ട് എന്നാണ് സി പി എം പറയുന്നത്.സർക്കാർ തെരഞ്ഞെടുത്ത നാല് ഏജൻസികളിൽ ഒന്നുമാത്രമാണ് ഊരാളുങ്കൽ സൊസൈറ്റി. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെൻ്റ് സെൻ്റർ (KSREC), കരകുളത്തെ ഗ്രാമീണപഠനകേന്ദ്രം, തൃശൂരിലെ പ്രസിദ്ധമായ സെൻ്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെൻ്റ് (CSRD) തുടങ്ങിയ സ്ഥാപനങ്ങളെയും വിവര ശേഖരണത്തിനായി തെരഞ്ഞെടുത്തെന്ന് സി പി എം പറയുന്നു.ഇത്തരത്തിൽ സിപി എമ്മിന്റെ എല്ലാമെല്ലാമായ ഊരാളുങ്കലിനെ പിടിക്കാൻ വൈകിയെങ്കിലും തീരുമാനിച്ച സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ? 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (3 minutes ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (14 minutes ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (21 minutes ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (26 minutes ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (31 minutes ago)

ടി20 പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരം... ഇന്ത്യയ്ക്ക് ബാറ്റിങ്  (37 minutes ago)

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (45 minutes ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (1 hour ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (1 hour ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (1 hour ago)

V D SATHEESHAN സതീശൻ സർക്കാരിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?  (1 hour ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (1 hour ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (2 hours ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (2 hours ago)

Malayali Vartha Recommends