കൈവശത്തിലുള്ള ഭൂമി രേഖയിലുള്ളതിനേക്കാള്‍ കൂടുതലാണെങ്കില്‍ അതിനും പോക്കുവരവുചെയ്യാന്‍ നടപടിയാകുന്നു... അധിക ഭൂമികൊണ്ടുള്ള പ്രയോജനം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകള്‍ക്ക് പുതിയ തീരുമാനം ഗുണകരമാകുന്നു

കൈവശത്തിലുള്ള ഭൂമി രേഖയിലുള്ളതിനേക്കാള്‍ കൂടുതലാണെങ്കില്‍ അതിനും പോക്കുവരവുചെയ്യാന്‍ നടപടിയാകുന്നു. ആധാരത്തിലുള്ള ഭൂമിയും കൈവശമുള്ള ഭൂമിയും തമ്മിലുള്ള അളവുവ്യത്യാസംമൂലം അധിക ഭൂമികൊണ്ടുള്ള പ്രയോജനം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകള്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനം. നികുതി സ്വീകരിക്കലും പോക്കുവരവുചെയ്യലും സംബന്ധിച്ച് നിലനില്‍ക്കുന്ന ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ക്കും ഈ തീരുമാനം പരിഹാരമാകും. 1991-ല്‍ റവന്യൂബോര്‍ഡ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമായിരുന്നു കാലങ്ങളായി സംസ്ഥാനത്ത് പോക്കുവരവ് നടപടികള്‍ ചെയ്തിരുന്നത്.
റീസര്‍വേ റെക്കോഡുകളും സബ്ഡിവിഷന്‍ റെക്കോഡുകളും പ്രകാരം നടത്തിയ റീസര്‍വേയിലുള്ള വിസ്തീര്‍ണത്തിനുമാത്രമേ പോക്കുവരവ് ചെയ്തുകൊടുക്കാവൂ എന്നാണ് ഈ സര്‍ക്കുലര്‍. എന്നാല്‍ റീസര്‍വേപ്രകാരം അനുവദനീയമായ അളവില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട കേസുകളില്‍പ്പോലും അതിരടയാളച്ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പോക്കുവരവുകള്‍ തടസ്സപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതാണ് പുതിയ തീരുമാനത്തിനു കാരണം. പഴയകാലത്ത് കാണമായും ചൂണ്ടാധാരമായുമെല്ലാം പല ജന്‍മിമാരും കുടിയാന്‍മാര്‍ക്ക് ഭൂമി നല്‍കിയിരുന്നു. കോലളവായിരുന്ന സമയത്ത് പത്തുസെന്റ് എന്നു പറഞ്ഞുകാണിക്കുന്ന സ്ഥലം ഇപ്പോഴത്തെ കൃത്യമായ അളവുസംവിധാനം വന്നതോടെ അതിലും ഏറെ കൂടുതലായി കാണപ്പെട്ടിരുന്നു.
എന്നാല്‍ രേഖയില്‍ ഇവ പത്തുസെന്റ് എന്നായിരിക്കും കാണിക്കുക. വില്‍പ്പനയ്ക്കും മറ്റാവശ്യങ്ങള്‍ക്കും രേഖയിലുള്ള ഭൂമിക്കുമാത്രമേ വില ലഭിക്കൂ. ഫലത്തില്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കിലും കൈവശക്കാരന് അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയായിരുന്നു. ഇനിമുതല്‍ ഇത്തരം ഭൂമിയിലെ അധിക വിസ്തീര്‍ണത്തിന് തഹസില്‍ദാരുടെയും കളക്ടറുടെയും തീര്‍പ്പിനുവിധേയമായി പോക്കുവരവും നികുതിയടയ്ക്കലും ചെയ്യാം. നികുതി അടച്ചശേഷം പട്ടയം ലഭിച്ചാല്‍ ഭൂമിയുടെ വിസ്തീര്‍ണത്തിനനുസരിച്ച ഗുണം ഉടമയ്ക്ക് ലഭിക്കും.
പുതിയ നിര്‍ദേശങ്ങളിങ്ങനെ...
1. റീസര്‍വേ നടപടികളെടുക്കുമ്പോള്‍ മുന്‍ സര്‍വേയിലെ വിസ്തീര്‍ണവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള അനുവദനീയമായ പരിധി അഞ്ചുശതമാനത്തില്‍ താഴെയുള്ളവ തഹസില്‍ദാര്‍ക്കും അതിലധികമുള്ളവയില്‍ ജില്ലാകളക്ടര്‍ക്കുമായിരിക്കും.
2. രജിസ്ട്രേഡ് ഭൂമിയോടുചേര്‍ന്ന പുറമ്പോക്കുകളുടെയും സര്‍ക്കാര്‍ ഭൂമികളുടെയും വിസ്തീര്‍ണം കുറവും അടുത്തുള്ളവയില്‍ കൂടുതലുമുണ്ടെങ്കില്‍ അവ സര്‍ക്കാര്‍ ഭൂമിയില്‍ ചേര്‍ക്കണം.
"
https://www.facebook.com/Malayalivartha

























