കേരള സംഗീത-നാടക അക്കാഡമി 2019-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സംഗീത നാടക അക്കാഡമിയുടെ 2019 ലെ ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെലോഷിപ്പിന് അര്‍ഹരായവര്‍ക്ക് 50,000 രൂപയും ഗുരുപൂജാ പുരസ്‌കാരം നേടിയവര്‍ക്ക് 30,000 രൂപയും ലഭിക്കും.
ഫെലോഷിപ്പിന് അര്‍ഹരായവര്‍: കെ.പി.എ.സി. ബിയാട്രിസ്-(നാടകം), തിരുവനന്തപുരം വി. സുരേന്ദ്രന്‍-(സംഗീതം, മൃദംഗം), സദനം വാസുദേവന്‍-(വാദ്യകല).നാടകം
അവാര്‍ഡ്: ജോണ്‍ ഫെര്‍ണാണ്ടസ്, നരിപ്പറ്റ രാജു, സുവീരന്‍, സഹീറലി, സജിത മഠത്തില്‍, വസന്തകുമാര്‍ സാംബശിവന്‍ (കഥാപ്രസംഗം), കലാമണ്ഡലം രാജലക്ഷ്മി (മോഹിനിയാട്ടം), കലാമണ്ഡലം സിന്ധു (നങ്യാര്‍കൂത്ത്), ഉമാ സത്യനാരായണന്‍ (ഭരതനാട്യം), നെന്മാറ കണ്ണന്‍ (എന്‍.ആര്‍. കണ്ണന്‍) (നാദസ്വരം), ആനയടി പ്രസാദ് (ശാസ്ത്രീയ സംഗീതം), ആര്‍.കെ. രാമദാസ് (ലളിത സംഗീതം), വെളപ്പായ നന്ദന്‍ (കുറുങ്കുഴല്‍), തിച്ചൂര്‍ മോഹനന്‍ (ഇടയ്ക്ക), മടിക്കൈ ഉണ്ണികൃഷ്ണന്‍ (തിടമ്പുനൃത്തം, മേളം), കലാമണ്ഡലം രാജശേഖരന്‍ (കഥകളി), കലാമണ്ഡലം സി.വി.സുകുമാരന്‍ (കഥകളി സംഗീതം).
ഗുരുപൂജാ അവാര്‍ഡിന് അര്‍ഹരായവര്‍: പത്തിയൂര്‍ കമലം (തകില്‍), മാവേലിക്കര സുദര്‍ശനന്‍ (കാക്കാരിശി നാടകം), കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടി (നാടകം), എല്‍.സി. സുകുമാരന്‍ (നാടകം), എന്‍.ജി. ഉണ്ണികൃഷ്ണന്‍ (നാടകം), കാഞ്ഞിപ്പുഴ ശശി (നാടകം), പി.ജെ. ചാക്കോ (നാടകം), ചേര്‍ത്തല രാജന്‍ (നാടകം), എരവത്ത് രാമന്‍നായര്‍ (കൊമ്പ്), ചിത്ര മോഹന്‍ (കേരള നടനം), കാപ്പില്‍ അജയകുമാര്‍ (കഥാപ്രസംഗം), സേവ്യര്‍ നായത്തോട് (സംഗീതം), കോട്ടക്കല്‍ കുഞ്ഞിരാമ മാരാര്‍ (കഥകളിച്ചെണ്ട), മാലൂര്‍ ശ്രീധരന്‍ (നാടകം), മുഹമ്മദ് പുഴക്കര (നാടകം രചന), ലക്ഷ്മി പറവൂര്‍ (നാടകം), ജീവാ മോഹന്‍ (നാടകം).
https://www.facebook.com/Malayalivartha

























