കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എംഎല്‍എയുമായിരുന്ന ജോര്‍ജ് മെഴ്സിയര്‍ അന്തരിച്ചു

മുന്‍ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോര്‍ജ് മെഴ്സിയര്‍ അന്തരിച്ചു. ഒരാഴ്ച ആയി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.
2006-11 കാലത്ത് നിയമസഭയില്‍ കോവളത്തെ പ്രതിനിധീകരിച്ചിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്.
https://www.facebook.com/Malayalivartha

























