ബധിര വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കോളേജിലെ വിനോദയാത്രയ്ക്കിടെ ബധിരയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റു ചെയ്തു. ഫാറൂഖ് കോളേജിലെ അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീന്‍ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്.
ഇന്റേണല്‍ കംപ്ലയിന്റ് സെല്ലില്‍ നല്‍കിയ പരാതിയില്‍ കോളേജിലെ വിനോദയാത്രയ്ക്കിടെ അധ്യാപകന്‍ അപമര്യാദയായി പെരുമാറിയതായാണ് വിദ്യാര്‍ഥിനി പറഞ്ഞിരുന്നത്. സീറ്റില്‍ അടുത്തിരുന്ന അധ്യാപകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുകൊണ്ട് ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായാണ് പരാതി. തുടര്‍ന്ന് കോളേജില്‍നിന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഭയം കാരണം 2019 ഡിസംബര്‍ ആറിനുനടന്ന സംഭവം വിദ്യാര്‍ഥിനി ഫെബ്രുവരിയിലാണ് അറിയിച്ചത്. ഫറോക്ക് സ്റ്റേഷനില്‍ പരാതിയെത്തിയതോടെ അധ്യാപകനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. കരുണ സ്‌പെഷ്യല്‍ സ്‌കൂളിന്റെ സഹായത്തോടെയാണ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.
അസിസ്റ്റന്റ് കമ്മിഷണര്‍ (സൗത്ത്) എ.ജെ. ബാബുവിന്റെ നേതൃത്വത്തിലാണ അന്വേഷണം നടന്നത്. എസ്.ഐ. ഉണ്ണി, സി.പി.ഒ.മാരായ രമേഷ്ബാബു, സുജിത്ത്, ജാനേഷ് കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. അധ്യാപകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























