ഫോണില്‍ നിന്ന് ഫോണിലേക്ക് ഫയലുകള്‍ കൈമാറാന്‍ ഇനി 'എക്‌സ്‌ഡ്രോപ്'

ചൈനീസ് ആപ്ലിക്കേഷനുകളായ എക്‌സെന്‍ഡറും ഷെയര്‍ഇറ്റും നിരോധിച്ചതോടെ ഫോണില്‍ നിന്ന് ഫോണിലേക്ക് ഫയലുകള്‍ കൈമാറുന്നതെങ്ങനെ എന്ന് ആശങ്കപ്പെട്ടിരുന്നവര്‍ക്കായി ഇതാ പുതിയ ആപ്പുമായി കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍. കോട്ടൂളി സ്വദേശിയായ പ്രണവ്.ആര്‍.നമ്പ്യാര്‍, വിനായക് സങ്കീത് എന്നിവരാണ് 'എക്‌സ്‌ഡ്രോപ് എന്നു പേരിട്ടിരിക്കുന്ന പുതിയ ആപ് തയാറാക്കിയിരിക്കുന്നത്.
കോവിഡ്കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനായതോടെ നോട്ടുകളും പാഠഭാഗങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്ന ആപ് വികസിപ്പിക്കാനാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. രണ്ടാഴ്ച മുന്‍പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്യപ്പെട്ട എക്‌സ്‌ഡ്രോപ് ഇതിനകം ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമായി മുന്നേറുകയാണ്. ഒരു മിനിറ്റില്‍ ഒന്നര ജിബി ഫയല്‍ കൈമാറ്റം ചെയ്യാന്‍ ഇതുവഴി കഴിയും.
കോട്ടൂളി സ്‌കൈലൈന്‍ ഗാര്‍നെറ്റില്‍ ഡോ.രാധേഷ് നമ്പ്യാരുടെയും ഡോ. ഉമ രാധേഷിന്റെയും മകനായ പ്രണവ് ബെംഗളൂരു അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. പന്നിയങ്കര എസ്‌ഐ ഫോറസ്റ്റ് ക്രീക്കില്‍ സങ്കീത് ശ്രീപുരത്തിന്റെയും കവിതയുടെയും മകനായ വിനായക് മൂന്നാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha

























