സ്പിരിറ്റും കോടയും സൂക്ഷിച്ച കേസിൽ രണ്ടു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

വ്യാജചാരായ നിർമ്മാണത്തിനായി 10 ലിറ്റർ സ്പിരിറ്റും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ച കേസിൽ യുവാവിന് 2 വർഷത്തെ കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ചെങ്കൽ വില്ലേജിൽ കൈരളി നിലയത്തിൽ ദിലീപ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
പിഴയൊടുക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി എൽ. ജയവന്ത് ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ഹാജരായി. 2009 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമരവിള എക്സെസ് റെയ്ഞ്ച് ഉദ്യോഗസ്ഥരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. അബ്കാരി നിയമത്തിലെ 55 (ജി) , 58 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം പ്രതി ചെയ്തതായി കോടതി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha


























