റസ്‌റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത ഇരട്ടി?

കോവിഡ് സംഹാരതാണ്ഡവം തുടങ്ങിയിട്ട് കുറെനാളുകളായി. ഇതുവരെയും ഒരു കുറവും ഉണ്ടായിട്ടില്ല. ലോക്ഡൗണും മറ്റുമായി നാം കുറച്ചുനാള്‍ വീടുകളില്‍ ഒതുങ്ങിക്കൂടി. എന്നാല്‍ ഇപ്പോള്‍ സാധാരണയെന്നോണം ജോലികള്‍ക്കും മറ്റ് ആവശ്യങ്ങളുമായി പതിവുപോലെ ആയിരിക്കുകയാണ് ദിവസങ്ങള്‍. എന്നാല്‍ കോവിഡ് മാത്രം മാറിയിട്ടില്ല. അത് ഇപ്പോഴും നമ്മുടെ തലയ്ക്കുമീതെ തന്നെയുണ്ട്. എന്നാല്‍ ഇപ്പോള്‍ പഠനങ്ങള്‍ പറയുന്നത് പുറത്ത് പോയിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം. റസ്റ്ററന്റില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് അണ്‍ലോക്കിന്റെ ഫലമായി മറ്റിടങ്ങളില്‍ പോകുന്നവരേക്കാള്‍ കോവിഡ് പിടിപെടാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. റസ്റ്ററന്റില്‍ പോയിരുന്ന് കഴിക്കുമ്‌ബോഴും കുടിക്കുമ്‌ബോഴും മാസ്‌ക് ഫലപ്രദമായി വയ്ക്കാന്‍ സാധിക്കില്ല എന്നതാണ് ഇതിനു കാരണം. നേരെ മറിച്ച് ഷോപ്പിങ്ങിനും മറ്റും പോകുമ്‌ബോള്‍ മാസ്‌ക് മുഖത്ത് നിന്ന് മാറ്റാതെ ഇരിക്കാന്‍ സാധിക്കുമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയിലെ 11 ആരോഗ്യ കേന്ദ്രങ്ങളില്‍ ജൂലൈയില്‍ ചികിത്സ തേടിയ മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. 314 പേരെ പഠന വിധേയമാക്കിയതില്‍ 154 പേര്‍ കോവിഡ് പോസിറ്റീവായി. 160 പേര്‍ നെഗറ്റീവും. പോസിറ്റീവായവരും നെഗറ്റീവ് ആയവരും ജിമ്മിലും ഹെയര്‍ സലൂണിലും കടകളിലും വീടുകളിലെ ഒത്തു ചേരലുകള്‍ക്കും ഏതാണ്ട് ഒരേ നിരക്കില്‍ പങ്കെടുത്തു. എന്നാല്‍ പോസിറ്റീവായവര്‍ അസുഖ ബാധിതരാകുന്നതിന് 14 ദിവസം മുന്‍പ് നെഗറ്റീവായവരെ അപേക്ഷിച്ച് ഇരട്ടി തവണ റസ്റ്ററന്റുകളില്‍ പോയിരുന്ന് ആഹാരം കഴിച്ചിരുന്നു.
റസ്റ്ററന്റുകളിലെ രോഗപ്പകര്‍ച്ചയില്‍ വായു സഞ്ചാരത്തിനും സ്ഥാനമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അകലം പാലിച്ച് ഇരുന്നാലും റസ്റ്ററന്റുകള്‍ക്കുള്ളിലെ വായു സഞ്ചാരത്തിന്റെ ഗതിയും തീവ്രതയും വെന്റിലേഷനുമൊക്കെ കോവിഡ് പകരാന്‍ കാരണമാകാമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha


























