നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഡയറക്ടര്‍ ഡോ.റിയ ആന്‍ തോമസ് പിടിയില്‍

കാഞ്ഞങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഡയറക്ടര്‍ ഡോ. റിയ ആന്‍ തോമസിനെ മലപ്പുറത്തു നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന ഡയറക്ടര്‍ റിയ.
പോപ്പുലര്‍ ഫിനാന്‍സ് ഉടമ അടക്കം റിമാന്‍ഡിലായിരുന്ന റോയ് ഡാനിയല്‍, ഭാര്യ പ്രഭ ഡാനിയല്‍, മക്കളായ റിനു മറിയം തോമസ് (ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍), റീബ മറിയം തോമസ് (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം) എന്നിവരെ ഒരാഴ്ചത്തേക്കു കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട സിജെഎം കോടതിയാണ് പൊലീസ് കസ്റ്റഡിയില്‍ അയച്ചത്. റോയ് ഡാനിയലിന്റെ രണ്ടാമത്തെ മകളാണ് ഇപ്പോള്‍ പിടിയിലായ റിയ.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ ഒരു കമ്പനിയുടെ പേരില്‍ പണം വാങ്ങി മറ്റു കമ്പനികളിലേക്ക് വകമാറ്റിയ ഗുരുതര സാമ്പത്തിക കുറ്റകൃത്യമാണ് ചെയ്തിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇടപാടുകള്‍. ശാഖയില്‍ സ്വീകരിക്കുന്ന പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റുകയാണ് ഉടമകള്‍ ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി.
റിസര്‍വ് ബാങ്ക് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 2014-ല്‍ പോപ്പുലര്‍ ഫിനാന്‍സിനെതിരെ കേരളത്തില്‍ ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. നിക്ഷേപം സ്വീകരിക്കല്‍, വായ്പ നല്‍കല്‍ ഉള്‍പ്പെടെ ധനമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കേസ്. എന്നാല്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി സ്ഥാപനം പ്രവര്‍ത്തനം തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha


























